Oddly News

വിവാഹവേദിയിൽ മദ്യപിച്ച് ‘റിലേ പോയി’ വരൻ; മൂന്നുപേർക്കു മാലയിട്ടു: കരണത്തടിച്ച് വധു

വിവാഹം വളരെ ആഡംബരപൂര്‍ണമാക്കാന്‍ പല തരത്തിലുള്ള ആഘോഷങ്ങളും ഒരുക്കുന്നത് പതിവാണ്. എന്നാല്‍ ആഘോഷം കൈവിട്ട് പോയാല്‍ സംഭവിയ്ക്കാവുന്ന പ്രശ്‌നങ്ങളാണ് ഇപ്പോള്‍ വാര്‍ത്തയായിരിയ്ക്കുന്നത്. വിവാഹവേദിയില്‍ മദ്യപിച്ച് ബോധമില്ലാതെ എത്തിയ വരന്‍ ആളുമാറി വരണമാല്യം അണിയിച്ച സംഭവമാണ് ഇപ്പോള്‍ പുറത്ത് വന്നിരിയ്ക്കുന്നത്. സുഹൃത്തുക്കളുടെ വാക്കുകേട്ടാണ് വരന്‍ വിവാഹവേദിയില്‍ മദ്യപിച്ച് എത്തിയത്. ഉത്തര്‍പ്രദേശിലെ ബറേലിയിലാണു സംഭവം. രവീന്ദ്ര കുമാര്‍ എന്ന യുവാവാണ് ഇത്തരത്തില്‍ എത്തിയത്. ബോധമില്ലാതെ എത്തിയ വരന്‍ ആളുമാറി മൂന്നുപേര്‍ക്കാണ് മാലയിട്ടത്. തുടര്‍ന്ന് വധുവിന്റെ വീട്ടുകാര്‍ വിവാഹത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു. Read More…