വാരണാസി: ഉത്തര്‍പ്രദേശില്‍ പത്തൊമ്പതുകാരിയെ 23 പേര് കൂട്ടബലാത്സംഗത്തിനിരയാക്കിയെന്നു പരാതി. 12 പേര് അറസ്റ്റില്‍.കഴിഞ്ഞ 29 നും ഈമാസം നാലിനുമിടയില്‍ വാരാണസിയിലാണ് അതിക്രൂരമായ അതിക്രമമുണ്ടായത്. കഴിഞ്ഞ ആറിനാണ് അതിക്രമം സംബന്ധിച്ച് ഇരയുടെ കുടുംബം പോലീസിനു പരാതി നല്‍കിയത്. ആറുദിവസത്തിനിടെ 23 പേര് ചേര്‍ന്ന് പെണ്‍കുട്ടിയെ ഒന്നിലധികം സ്ഥലങ്ങളില്‍വച്ച് ബലാത്സംഗത്തിനിരയാക്കിയെന്നാണു പരാതി. പ്രതികളില്‍ 12 പേര് ഇതുവരെ അറസ്റ്റിലായിട്ടുണ്ട്. കഴിഞ്ഞ 29 ന് ചില യുവാക്കള്‍ക്കൊപ്പം പെണ്‍കുട്ടി പുറത്തുപോയിരുന്നു. വീട്ടില്‍ മടങ്ങിയെത്താത്തതിനെത്തുടര്‍ന്ന് നാലിന് കുടുംബം പോലീസിനെ വിവരമറിയിച്ചു. ഇതിനു പിന്നാലെ Read More…