Sports

‘89 റൺസിന് ഓൾഔട്ടായതല്ല, എന്നെ ആശങ്കപ്പെടുത്തുന്നത് മറ്റൊരുകാര്യം; ബാറ്റർമാരെ നിർത്തിപ്പൊരിച്ച് ഗൗതം ഗംഭീർ

മൗണ്ട് മൗംഗനൂയ്: ന്യൂസീലൻഡിനെതിരായ നാലാം ഏകദിനത്തിലെ കനത്ത തോൽവിക്ക് പിന്നാലെ ഇന്ത്യൻ ബാറ്റർമാർക്കെതിരെ രൂക്ഷവിമർശനവുമായി പരിശീലകൻ ഗൗതം ഗംഭീർ രംഗത്തെത്തി. ന്യൂസീലൻഡ് പേസർ മാറ്റ് ഹെൻറിയുടെ പന്തുകൾ കളിക്കാൻ പ്രയാസമുള്ളതാണെന്ന വാദം തള്ളിയ അദ്ദേഹം, പിഴവ് ഇന്ത്യൻ ബാറ്റർമാരുടെ ഭാഗത്താണെന്നും അതാണ് തന്നെ അലട്ടുന്നതെന്നും വ്യക്തമാക്കി. മത്സരത്തിന് ശേഷമുള്ള വാർത്താസമ്മേളനത്തിലാണ് ഗംഭീർ ഇക്കാര്യങ്ങൾ പറഞ്ഞത്. രാജ്യാന്തര ക്രിക്കറ്റിൽ കളിക്കാൻ കഴിയാത്ത പന്തുകളില്ലെന്നും ആദ്യ പത്ത് ഓവറുകളിൽ കൂടുതൽ ശ്രദ്ധയോടെ ബാറ്റ് ചെയ്യണമായിരുന്നു എന്നും ഗംഭീർ പറഞ്ഞു. മാറ്റ് Read More…