വിവാഹങ്ങള്‍ കൂടുതല്‍ ഹൈടെക് ആയി മാറുമ്പോള്‍, സാങ്കേതികവിദ്യ ഇടയ്ക്കിടെ അപ്രതീക്ഷിതവും രസകരവുമായ നിമിഷങ്ങളിലേക്ക് നയിക്കുന്നു. നിരവധി വൈറല്‍ വിവാഹ വീഡിയോകള്‍ ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും വരണമാല്യവു മായി പോയ ഡ്രോണ്‍ ചടങ്ങിനിടെ തകര്‍ന്നു വീഴുന്നതിന്റെ ദൃശ്യം ഇന്റര്‍നെറ്റില്‍ ചിരി പടര്‍ത്തുന്നു. ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെയ്ക്കപ്പെട്ട വീഡിയോ ഇതിനകം 3 ദശല ക്ഷം വ്യൂസും 31,000-ത്തിലധികം ലൈക്കുകളും നേടി. ക്ലിപ്പ് വൈറലായിരിക്കുകയാണ്. രവിആര്യ 88 എന്ന ഉപയോക്താവ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കിട്ട വീഡിയോയില്‍ വേദിയില്‍ ഇരിക്കുന്ന വരനരികിലേക്ക് വരണമാല്യവുമായി ഒരു ഡ്രോണ്‍ പറന്നുവരുന്നതോ Read More…
Tag: drone
പറ്റിക്കുന്നോ? തലയ്ക്കുമീതെയെത്തിയ ഡ്രോണിൽ ചാടി പിടിക്കാൻ ശ്രമിക്കുന്ന മുതല- വീഡിയോ വൈറൽ
ജലജീവികളിലെ വലിയ അക്രമകാരികളിൽ മുൻപന്തിയിലാണ് മുതലകൾ. ഇരയെ തക്കം പാർത്തിരുന്ന് വേട്ടയാടി പിടിക്കാൻ ഇവയ്ക്ക് പ്രത്യേക കഴിവാണ്. അതിപ്പോൾ മുന്നിൽ എത്തുന്നത് എന്തുതന്നെയായാലും മുതലകൾക്ക് വിഷയമല്ല. അവയെ എങ്ങനെയും അകത്താക്കാനാണ് ഇവ ശ്രമിക്കാറ്. എത്ര ഉയരത്തിൽ പറക്കുന്ന ഇരയെയും ചാടി പിടിക്കുന്ന ഇവയുടെ ദൃശ്യങ്ങൾ നാം കണ്ടിട്ടുണ്ട്. എന്നാൽ ഇതിൽ നിന്നെല്ലാം ഏറെ രസകരമായ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കൗതുകമുണർത്തുന്നത്. വെള്ളത്തിനു മുകളിലൂടെ പറക്കുന്ന ഒരു ഡ്രോണിനെ ചാടി പിടിക്കാൻ ശ്രമിക്കുന്ന മുതലയുടെ വീഡിയോയാണ് Read More…
100 ഏക്കറില്‍ പത്തടി ഉയരമുള്ള ചോളപ്പാടം; പൂച്ചയെ പിടിക്കാന്‍ പോയ 3വയസ്സുകാരനെ കാണാതായി; രക്ഷിച്ചത് ഡ്രോണ്‍
ഏകദേശം 100 ഏക്കറിലായി നീണ്ടുകിടക്കുന്ന പത്തടി ഉയരമുള്ള ചോളപ്പാടത്ത് മൂന്ന് വയസ്സുകാരനെ കാണാതായി. രാത്രി ഏറെ വൈകി ഡ്രോണ്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തകരുടെ തെരച്ചിലിനിടയില്‍ കണ്ടെത്തി. ചോളപ്പാടത്തിലേക്ക് ഓടുന്ന പൂച്ചക്കുട്ടിയെ പിടിക്കാന്‍ പോയതായിരുന്നു കുട്ടി. എന്നാല്‍ ഇടതൂര്‍ന്ന് നില്‍ക്കുന്ന ചോളപ്പാടങ്ങള്‍ക്കിടയില്‍ വഴിതെറ്റിയ അവന്‍ അതിനകത്ത് പെട്ടുപോകുകയായിരുന്നു. ഓഗസ്റ്റ് 25-ന് വിസ്‌കോണ്‍സിനിലെ ഫോണ്ട് ഡു ലാക് കൗണ്ടിയിലാണ് സംഭവം. കുട്ടിയെ കാണാതായി വൈകിട്ട് 7.30 വരെയായിട്ടും കിട്ടാതെ വന്നതോടെ കുടുംബം രക്ഷാപ്രവര്‍ത്തകരെ വിളിക്കുകയായിരുന്നു. പോണ്ട് ഡു ലാക് പോലീസ് ഡിപ്പാര്‍ട്ട്മെന്റ് Read More…