ബീയര്‍കുടിച്ചുകൊണ്ട് കുഞ്ഞിനെ മുലയൂട്ടുന്ന ചിത്രം പോസ്റ്റ് ചെയ്ത് ചെക്ക് റിപ്പബ്‌ളിക്കില്‍ നിന്നുള്ള സൈക്കോളജിസ്റ്റ് സാമൂഹ്യമാധ്യമങ്ങളില്‍ വന്‍ വിമര്‍ശനത്തിന് ഇരയായി. ഓള്‍ഗ വ്ലാച്ചിന്‍സ്‌ക ലിങ്ക്ഡ്ഇനില്‍ പോസ്റ്റ് ചെയ്ത ചിത്രം ചൂടുപിടിച്ച ചര്‍ച്ചയ്ക്ക് കാരണമായിരിക്കുകയാണ്. പലരും ഓള്‍ഗയുടെ പ്രവര്‍ത്തിക്കുനേരേ രൂക്ഷ വിമര്‍ശനമാണ് നടത്തുന്നത്. ഒരു പതിറ്റാണ്ട് മുമ്പ് തായ്‌ലന്‍ഡിലെ ഒരു അവധിക്കാലത്ത് എടുത്ത ചിത്രം എന്ന് വെളിപ്പെടുത്തിക്കൊണ്ടാണ് ഓള്‍ഗ വ്ലാച്ചിന്‍സ്‌ക ലിങ്ക്ഡ്ഇനില്‍ ഇക്കാര്യം പോസ്റ്റ് ചെയ്തു. കഴിഞ്ഞ ദശകത്തില്‍, എന്റെ ശരീരം ഒരു പ്രത്യേക അവസ്ഥയിലൂടെ കടന്നുപോയി. ഗര്‍ഭാവസ്ഥയുമായി ബന്ധപ്പെട്ട് Read More…