ഒരാള്‍ കാണുന്ന സ്വപ്നത്തിലെ മറ്റു വ്യക്തികളുമായി ആശയവിനിമയം നടത്താനായാല്‍ എന്തൊരു അത്ഭുതലോകമാകും അത് സൃഷ്ടിക്കുക. സ്വപ്നത്തില്‍ കാമുകന് കാമുകിയോട് സല്ലപിക്കാം, പ്രിയപ്പെട്ടവരുമായി സംവദിക്കാം… അങ്ങനെയെന്തൊക്കെ….. രണ്ട് ആളുകള്‍ തമ്മില്‍ സ്വപ്നത്തിലൂടെ ആശയവിനിമയം സാധ്യമാണോ? ഒരുപാടുകാലമായി ശാസ്ത്രലോകം തേടികൊണ്ടിരുന്ന ഈ സാധ്യതയില്‍ വന്‍വഴിത്തിരിവ്. ലുസിഡ് ഡ്രീമിങ് എന്ന സ്വപന്ഘട്ടത്തിലായിരുന്നു രണ്ട്പേര് തമ്മില്‍ ആശയവിനിമയം സാധ്യമായതെന്ന് കാലിഫോര്‍ണിയയിലെ ശാസ്ത്രജ്ഞര്‍ അറിയിച്ചു. ആര്‍ഇഎം സ്പേസ് എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ് ഗവേഷണം സാധ്യമാക്കിയത്. ഉറക്കം മെച്ചപ്പെടുത്തല്‍, ലൂസിഡ് ഡ്രീമിങ് തുടങ്ങിയ മേഖലകളിൽ ഗവേഷണം Read More…