ലഖ്‌നൗവിൽ നിന്നും ബുധനാഴ്ച പുറത്തുവന്ന ഒരു ദൃശ്യമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ അസ്വസ്ഥത ഉളവാക്കുന്നത്. രാത്രി സമയം തിരക്കേറിയ റോഡിന്റെ നടുവിൽ ഇരുന്ന് വളരെ വിചിത്രമായി പെരുമാറുന്ന ഒരു സ്ത്രീയുടെ ദൃശ്യങ്ങളായിരുന്നു ഇത്. നഗരത്തിലെ വിഭൂതി ഖണ്ഡ് ഏരിയയിലെ ലോഹ്യ ആശുപത്രിക്ക് സമീപം രാത്രി 11 മണിയോടെയാണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങൾ കണ്ടുനിന്നവർ ക്യാമറയിൽ പകർത്തുകയും സോഷ്യൽ മീഡിയ വഴി പങ്കുവെക്കുകയുമായിരുന്നു. @News1India യാണ് എക്സ് അക്കൗണ്ട് വഴി വീഡിയോ പങ്കുവെച്ചത്. വീഡിയോയിൽ വളരെയധികം ട്രാഫിക് നിറഞ്ഞ Read More…