ഭക്ഷണ ശുചിത്വവുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകളും വാർത്തകളുമാണ് സമൂഹ മാധ്യമങ്ങളില്‍ നിറയുന്നത്. ഇതിനിടയിൽ മഹ്ബൂബ് നഗറിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ട വിചിത്രമായ ഒരു സംഭവം കാണികളിൽ അസ്വസ്ഥത ഉണ്ടാക്കിയിരിക്കുകയാണ്. ഡ്രെയിനേജ് വെള്ളത്തിൽ പഴങ്ങൾ കഴുകിയ ഒരു കച്ചവടക്കാരനെ പ്രദേശവാസികൾ കയ്യോടെ പിടികൂടിയ വാർത്തയാണിത്. ഇങ്ങനെ കഴുകിയ പഴങ്ങൾ പിറ്റേ ദിവസം വിൽക്കാൻ ആയിരുന്നു ഇയാൾ പദ്ധതിയിട്ടിരുന്നത്. കഴിക്കാൻ മാത്രമല്ല നവരാത്രി പൂജക്കുവേണ്ടിയും ആളുകൾ ഈ പഴങ്ങൾ വാങ്ങുമെന്നായിരുന്നു ഇയാളുടെ കണക്കുകൂട്ടൽ. സംഭവം പുറത്തറിഞ്ഞതോടെ കടുത്ത ജനാരോഷമാണ് ഇതിനെതിരെ Read More…