Featured Spotlight

‘ രോഗിയുടെ ഭാഗത്ത് ശരിയുണ്ട്, പക്ഷേ എപ്പോ വേണേലും ഏതു രോഗവും കാണിക്കാനുള്ള ഇടമല്ല കാഷ്വാലിറ്റി , ആ ധാരണ മാറണം’; ഡോക്ടറുടെ കുറിപ്പ്

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ കാഷ്വാലിറ്റിയിൽ എത്തിയ രോഗിയോട് ഡോക്ടർ മോശമായി പെരുമാറുന്ന വിഡിയോ വൈറലായതിന് പിന്നാലെ സംഭവത്തിൽ പ്രതികരണവുമായി ഡോക്ടർ മനോജ് വെള്ളനാട് . ഈ കേസിൽ രോഗിയുടെ ഭാഗത്താണ് ശരിയെന്ന് തോന്നുന്നതെങ്കിലും, സ്വന്തം സൗകര്യത്തിന് എപ്പോൾ വേണമെങ്കിലും ഏതു രോഗവും കാണിക്കാനുള്ള ഇടമാണ് കാഷ്വാലിറ്റി എന്ന ധാരണ പൊതുജനങ്ങൾക്ക് മാറണമെന്ന് അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. പനിയും ശരീരവേദനയും കാരണം ആശുപത്രിയിൽ എത്തിയ രോഗിയോട് അത് അത്ര അത്യാഹിത പ്രശ്നമല്ലല്ലോ എന്ന് ഡോക്‌ടർ ചോദിക്കുന്നത് വിഡിയോയിലുണ്ട്. Read More…