ഭൂരിഭാഗം ആളുകളും സൂര്യോദയം കാണാൻ കടൽതീരങ്ങളോ മലനിരകളോ ആണ് തിരഞ്ഞെടുക്കാറുള്ളത്. എന്നാൽ അരുണാചൽ പ്രദേശിന്റെ വിദൂരമായ ഒരു കോണിൽ, യാത്രികർ പാതിരാത്രിയിൽ ഉണർന്ന് കുന്നുകൾ കയറുന്നത് തികച്ചും വ്യത്യസ്തമായ ഒരു അനുഭവത്തിനാണ്. കാടുകളും മലനിരകളും താഴ്‌വരകളും നിറഞ്ഞ പശ്ചാത്തലത്തിൽ, ഇന്ത്യയിലെ ഏറ്റവും ആദ്യത്തെ സൂര്യോദയത്തിന് സാക്ഷിയാകാൻ ഇവിടെ സാധിക്കും. അരുണാചൽ പ്രദേശിലെ അഞ്ചാവ് ജില്ലയിൽ ലോഹിത് നദീതീരത്ത് വാലോങ്ങിന് സമീപമുള്ള ഡോങ് വാലിയിലാണ് (Dong Valley) ഈ അപൂർവ്വ നിമിഷം ആസ്വദിക്കാനാകുക. ഇന്ത്യയിൽ ദിവസവും ഏറ്റവും ആദ്യം Read More…

