കേരളത്തിലും നിരവധി ആരാധകരുള്ള ഡോൺ ലീയെന്നൊരു നടനുണ്ട് അങ്ങു കൊറിയയിൽ . കേരളത്തിലെ കൊറിയൻ സിനിമാ പ്രേമികൾക്കിടയിൽ ലീ അറിയപ്പെടുന്നത് കൊറിയയിലെ മോഹൻലാൽ എന്നാണ്. കാരണമറിയണമെങ്കില്‍ ലീയുടെ ഒരു സിനിമ കാണ്ടുനോക്കു എന്നാണ് ആരാധകരുടെ മറുപടി. മോഹന്‍ലാലിനെപ്പോലെ സ്വാഭാവികമായ അഭിനയം, തമാശ രംഗങ്ങളിലും സങ്കട രംഗങ്ങളിലും അനായാസമായമായ പ്രകടനം, ആക്‌ഷൻ രംഗങ്ങളില്‍ അമ്പരപ്പിക്കുന്ന മെയ്‌വഴക്കം, തുടങ്ങി ലാലേട്ടനെ മലയാളികൾക്കു പ്രിയങ്കരനാക്കിയ ഒട്ടേറെ ഗുണങ്ങളെല്ലാം ലീയ്ക്കും ഉണ്ടത്രെ. ഗാങ്സ്റ്റർ കോപ്പ് ആൻഡ് ദ ഡെവിൾ റൗണ്ടപ്പ്, ഔട്ട് ലോസ്, Read More…