Oddly News

നേപ്പാളിലെ പ്രളയത്തിനിടയിലൂടെ അതിർത്തി നീന്തിക്കടന്ന് 2 ഗോൾഡൻ റിട്രീവർ നായകൾ; രക്ഷപെടുത്തി ഉത്തർപ്രദേശിലെ ഗ്രാമീണർ

മഹാരാജ്‌ഗഞ്ച്: സമീപകാലത്തുണ്ടായ ഏറ്റവും വലിയ പ്രകൃതിദുരന്തങ്ങളിലൊന്നിനെ നേരിടുന്ന നേപ്പാളിൽ നിന്നുള്ള ദയനീയമായ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയർന്നുവരുന്നത്. ബുധനാഴ്ചയുണ്ടായ പെട്ടെന്നുള്ള പ്രളയത്തിൽ 626-ലധികം ആളുകൾ മരിക്കുകയും 2,000-ത്തിലധികം ആളുകളെ കാണാതാവുകയും ചെയ്തു. നിരവധി പ്രദേശങ്ങളിലാണ് പ്രളയം വൻ നാശനഷ്ടം വിതച്ചത്. ആൾനാശത്തിന്റെയും സ്വത്ത് നാശത്തിന്റെയും സങ്കടപ്പെടുത്തുന്ന വാർത്തകൾക്കിടയിലും പ്രതീക്ഷ നൽകുന്ന ഒരു ഹൃദ്യമായ കഥ പുറത്തുവന്നിട്ടുണ്ട്. നേപ്പാളിലെ പ്രളയജലത്തിലൂടെ നീന്തി ഉത്തർപ്രദേശിലെ അതിർത്തി ജില്ലയായ മഹാരാജ്‌ഗഞ്ചിലെ ഒരു ഗ്രാമത്തിൽ രണ്ട് ഗോൾഡൻ റിട്രീവർ ഇനത്തിൽപ്പെട്ട നായകൾ എത്തിയതായി Read More…

Oddly News

കെട്ടിടത്തിന്റെ 12-ാം നിലയില്‍ തെരുവ് നായ കയറിയതങ്ങനെ ? അത്ഭുത രക്ഷപ്പെടൽ- വീഡിയോ വൈറൽ

സോഹ്ന റോഡിലെ സുഭാഷ് ചൗക്കിന് സമീപമുള്ള വിജനമായ ഒരു കെട്ടിടത്തിന്റെ 12-ാം നിലയിലെ മേൽക്കൂരയിൽ അകപ്പെട്ട തെരുവുനായയെ ഫയർഫോഴ്സ് ടീം രക്ഷപ്പെടുത്തി. ബുധനാഴ്ച രാവിലെയാണ് ഈ അപൂർവ്വ സംഭവം ആളുകളുടെ ശ്രദ്ധയിൽപ്പെട്ടത്. ഇത്രയും ഉയരമുള്ള കെട്ടിടത്തിന്റെ മുകളിൽ നായ എങ്ങനെ എത്തിപ്പറ്റി എന്ന കാര്യം നാട്ടുകാരെപ്പോലും അത്ഭുതപ്പെടുത്തി. നായയെ മുകളിൽ കണ്ട വ്യക്തി ഉടൻ തന്നെ 112 എന്ന അടിയന്തര നമ്പറിൽ വിളിച്ച് വിവരമറിയിക്കുകയായിരുന്നു. വിവരം ലഭിച്ച് 30 മിനിറ്റിനുള്ളിൽ ഹരിയാന ഫയർ സർവീസും പി.സി.ആർ വാഹനവും Read More…