ഹൈദരാബാദിൽ നിന്നുള്ള 92 കാരിയായ ഗൈനക്കോളജിസ്റ്റ് ഡോ. സൂരി ശ്രീമതി തന്റെ ദീർഘനാളത്തെ വൈദ്യസേവനത്തിലൂടെ ഏവരുടെയും ശ്രദ്ധ കവരുകയാണ്. ആറ് പതിറ്റാണ്ടിലേറെയായി സ്ത്രീകളുടെ ആരോഗ്യ സംരക്ഷണ രംഗത്ത് സജീവമായ അവർ, സങ്കീർണ്ണമായ പ്രസവങ്ങൾ വിജയകരമായി കൈകാര്യം ചെയ്യുകയും നിരവധി കുഞ്ഞുങ്ങൾക്ക് ജന്മം നൽകാൻ സഹായിക്കുകയും ചെയ്തിട്ടുണ്ട്. ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് പ്രകാരം, തൻ്റെ കരിയറിൽ ഇതുവരെ ഏകദേശം രണ്ട് ലക്ഷത്തോളം പ്രസവങ്ങൾ എടുക്കാൻ ഡോ. ശ്രീമതിക്ക് സാധിച്ചിട്ടുണ്ടെന്ന് സഹപ്രവർത്തകർ സാക്ഷ്യപ്പെടുത്തുന്നു. 92-ാം വയസ്സിലും രോഗികളെ പരിശോധിക്കുന്നതിലും Read More…
Tag: DoctorLife
‘രക്തം വാർന്ന് മരിക്കാൻ കിടക്കുന്ന ഭാര്യയ്ക്ക് രക്തം നൽകാൻപോലും വിസമ്മതിക്കുന്ന ഭർത്താവ്’- തുറന്നുപറഞ്ഞ് ഡോക്ടർ- വീഡിയോ
മെഡിക്കൽ ഇന്റേൺ ഡോക്ടർ തന്റെ ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെ പങ്കുവെച്ച ഹൃദയഭേദകമായ അനുഭവങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. തന്നിൽ കടുത്ത മാനസികവിഷമം ഉണ്ടാക്കുന്ന മൂന്ന് പ്രധാന ആശുപത്രി അനുഭവങ്ങളെക്കുറിച്ചാണ് ഡോ. തനയ് മിശ്ര എന്ന യുവാവ് തുറന്നുപറഞ്ഞത്. കഠിനമായ രോഗാവസ്ഥയിലുള്ള തങ്ങളുടെ ഭാര്യമാരെ ആശുപത്രിയിൽ എത്തിക്കുന്ന ചില പുരുഷന്മാരുടെ സ്ത്രീവിരുദ്ധമായ പെരുമാറ്റമാണ് ഇതിൽ ആദ്യത്തേത്. ഭാര്യമാരെ ആശുപത്രിയിൽ കൊണ്ടുവരുന്നത് അവരോട് ചെയ്യുന്ന എന്തോ വലിയ ഉപകാരമാണെന്ന രീതിയിലാണ് ഇത്തരക്കാർ പെരുമാറുന്നത്. തങ്ങൾ ജോലിക്ക് പോകാൻ പറ്റാത്തതിനെക്കുറിച്ചും വീട്ടിൽ ആർക്കും Read More…


