രാജ്യത്തുടനീളമുള്ള ജനങ്ങൾ ദീപങ്ങൾ തെളിച്ചും പരമ്പരാഗത വിഭവങ്ങളും മധുരപലഹാരങ്ങളും പങ്കുവെച്ചും സമാധാനപരമായി ദീപാവലി ആഘോഷിക്കുമ്പോൾ, ചിലരുടെ പ്രവൃത്തികൾ തെറ്റായ രീതിയിൽ വാർത്തകളിൽ ഇടംനേടുകയാണ്. അടുത്തിടെ ഗുഡ്ഗാവിലെ ദ്വാരക എക്സ്പ്രസ്‌വേയിൽ ഓടുന്ന കാറിൽ നിന്ന് ഒരാൾ പടക്കം പൊട്ടിക്കുന്ന അപകടകരമായ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചത് വലിയ റോഡ് സുരക്ഷാ ആശങ്കകൾക്ക് വഴിവെച്ചിട്ടുണ്ട്. പൊതുനിരത്തിലെ ഇത്തരം ഉത്തരവാദിത്തമില്ലാത്ത ആഘോഷങ്ങൾ മറ്റ് യാത്രികരുടെ ജീവന് ഭീഷണിയാകുന്നതിനെതിരെ നിരവധിയാളുകളാണ് ചോദ്യങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. ദ്വാരക എക്സ്പ്രസ്‌വേയിലൂടെ വാഹനം മുന്നോട്ട് പോകുമ്പോൾ അതിൽ Read More…

