ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ അനുസരിച്ച് പ്രമേഹരോഗബാധിതരില്‍ 36 ശതമാനം പേര്‍ പ്രമേഹ അനുബന്ധ മാനസികാസ്വാസ്ഥ്യം എന്ന പ്രശ്‌നം നേരിടുന്നവരാണ്. പ്രമേഹബാധിതരില്‍ 63 ശതമാനം ആളുകളും ഈ രോഗവുമായി ബന്ധപ്പെട്ടുണ്ടാകുന്ന സങ്കീര്‍ണതകള്‍ തങ്ങളുടെ ജീവിതത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുമോയെന്ന് ആശങ്കയുള്ളവരാണ്. രോഗബാധിതരില്‍ 28 ശതമാനം ആളുകളും മാനസിക സന്തോഷം അനുഭവിക്കാനായി ബുദ്ധിമുട്ടുന്നുവെന്നും കണക്കുകൾ വ്യക്തമാക്കുന്നു. പ്രമേഹം നിര്‍ണയിക്കപ്പെട്ടതിന് പിന്നാലെ ഭക്ഷണത്തിലും ജീവിതരീതിയിലും വരുത്തേണ്ട മാറ്റങ്ങള്‍ മാനസിക അസ്വാസ്ഥ്യം ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇതിന്റെ പ്രാരംഭ ലക്ഷണം ദേഷ്യം തോന്നുകയും അസ്വസ്ഥത പ്രകടിപ്പിക്കുന്നതുമാണ്. Read More…