ഇമോജി ഡിജിറ്റല്‍ ലോകത്ത് ജനിച്ച ആദ്യത്തെ ഭാഷയെ പ്രതിനിധീകരിക്കുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അവ ആളുകള്‍ ആശയവിനിമയം നടത്തുന്ന രീതിയുടെ മുഖമുദ്രയായി മാറിയിരിക്കുന്നു. ജാപ്പനീസ് മൊബൈല്‍ ഫോണുകളില്‍ 90-കളുടെ അവസാനം മുതല്‍ പ്രത്യക്ഷപ്പെട്ട ഇമോജികള്‍ പിന്നീട് വലിയ പ്രേക്ഷകപ്രീതി പിടിച്ചുപറ്റുന്നതാണ് കണ്ടത്. 2015-ല്‍ ഓക്‌സ്‌ഫോര്‍ഡ് നിഘണ്ടുവില്‍ പോലും ഇമോജി കയറി. 1999ല്‍ ജാപ്പനീസ് കലാകാരനായ ഷിഗെറ്റക കുരിറ്റയാണ് ആദ്യത്തെ ഇമോജി സൃഷ്ടിച്ചത്. ജപ്പാനിലെ പ്രധാന മൊബൈല്‍ കാരിയറായ ഡോകോമോയില്‍ നിന്നുള്ള ആദ്യകാല മൊബൈല്‍ ഇന്റര്‍നെറ്റ് പ്ലാറ്റ്ഫോമായ ‘ഐമോഡി’ന്റെ Read More…

