പ്രമേഹരോഗികള്‍ക്ക് പാദസംരക്ഷണത്തില്‍ ഏറെ കരുതല്‍ ആവശ്യമാണ്. ചെരിപ്പു വാങ്ങുമ്പോള്‍ കാല്‍പാദത്തിന് അനുയോജ്യമായവ വേണം തെരഞ്ഞെടുക്കാന്‍. പാദത്തിലുണ്ടാകുന്ന ചെറിയ മുറിവുപോലും പ്രമേഹരോഗികളില്‍ വലിയ വ്രണമാകാന്‍ സാധ്യതയുണ്ട്. നാഡീഞരമ്പുകളുടെ പ്രവര്‍ത്തനത്തിലുണ്ടാകുന്ന തകരാറ്, രക്‌തക്കുഴലുകളുടെ വൈകല്യം, രോഗാണുബാധ തുടങ്ങിയവയാണ് പ്രമേഹരോഗികളുടെ പാദത്തില്‍ വ്രണങ്ങള്‍ ഉണ്ടാകുന്നതിനും കരിയാതാവുന്നതിനും കാരണം. പ്രായം കൂടുന്നതിനനുസരിച്ച് പ്രമേഹരോഗികള്‍ക്ക് പാദസംരക്ഷണത്തില്‍ കൂടുതല്‍ കരുതല്‍ ആവശ്യമാണ്. നാഡീവ്യൂഹങ്ങളുടെ തകരാറാണ് പാദരോഗങ്ങള്‍ക്ക് പ്രധാന കാരണം ശരീരത്തിന്റെ നിദ്ദേശങ്ങള്‍ തലച്ചോറിലെത്തിക്കുകയും തലച്ചോറിന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച് ശരീരാവയവങ്ങള്‍ പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്ന സെന്‍സറി മോട്ടോര്‍ സംവിധാനത്തിന് Read More…