ഏത് സമയത്തും ധൈര്യമായി കഴിക്കാനായി സാധിക്കുന്ന ഭക്ഷണമാണ് ചപ്പാത്തി.രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനായി പെടാപാട് പെടുന്നവരോട് ഭക്ഷണത്തില്‍നിന്ന് ഒഴിവാക്കാനായി വിദഗ്ധര്‍ നിര്‍ദേശിക്കുന്ന ഭക്ഷണത്തിലൊന്നാണ് ചപ്പാത്തി. അരിയില്‍ ഉള്ളത് പോലെ തന്നെ കാര്‍ബോഹൈഡ്രേറ്റും കാലറിയും ഉള്ളതിനാല്‍ തന്നെ പ്രേമേഹ രോഗം കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് ചപ്പാത്തി അത്ര നല്ല ഓപ്ഷനായിരിക്കില്ല. എന്നാല്‍ ചപ്പാത്തി പ്രമേഹ സൗഹൃദമാക്കാനായി വഴിയുണ്ട്. മൈദയ്ക്ക് പകരമായി ആട്ട ഉപയോഗിക്കുന്നതാണ് ആദ്യമായി ചെയ്യേണ്ടത്. തവിട് ഉള്ളതിനാല്‍ ഇതൊരു സങ്കീര്‍ണ കാര്‍ബോഹൈഡ്രേറ്റാണ്. രക്തത്തിലെ പഞ്ചസാര ആഗിരണം ചെയ്യുന്നത് മന്ദഗതിയിലാക്കാനായി Read More…
Tag: diabetic
പ്രമേഹ രോഗികളേ, നിങ്ങള്‍ ഈ 5 ഭക്ഷണങ്ങൾ കഴിക്കരുതേ..
ഭക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തേണ്ടവരാണ് പ്രമേഹരോഗികള്‍. പ്രമേഹം നിയന്ത്രിയ്ക്കുന്നവയില്‍ വളരെയധികം മുന്നില്‍ നില്‍ക്കുന്നതാണ് ആരോഗ്യകരമായ കൊഴുപ്പുകള്‍. ആരോഗ്യകരമായ കൊഴുപ്പുകള്‍ അടങ്ങിയ ശരിയായ ഭക്ഷണം കഴിക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിച്ച് നിര്‍ത്താന്‍ സാധിയ്ക്കും. പ്രമേഹ രോഗികള്‍ തീര്‍ത്തും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങള്‍ ഉണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്നവയാണ് ഈ ഭക്ഷണങ്ങള്‍. അവ ഏതൊക്കെയാണെന്ന് നോക്കാം….
ഇന്ത്യയിലെ പ്രമേഹരോഗികള്‍; 24 ലക്ഷം പേര്‍ക്ക് അന്ധത ! ഞെട്ടിയ്ക്കുന്ന പഠനഫലം പുറത്ത്
ജീവിതശൈലീ രോഗങ്ങള്‍ ഉണ്ടാകുന്നത് നമ്മുടെ ഭക്ഷണക്രമം കൊണ്ട് തന്നെയാണ്. ശരിയായ ഭക്ഷണ രീതി പിന്‍തുടര്‍ന്നില്ലെങ്കില്‍ രോഗം വര്‍ദ്ധിയ്ക്കുമെന്ന് തന്നെ പറയാം. ജീവിതശൈലീ രോഗങ്ങളില്‍ പലരേയും പ്രശ്‌നത്തില്‍ ആക്കുന്ന ഒന്നാണ് പ്രമേഹം. ഇപ്പോള്‍ പ്രമേഹ രോഗികളെ കുറിച്ചുള്ള പുതിയ പഠനമാണ് ശ്രദ്ധേയമാകുന്നത്. ഇന്ത്യയിലെ 101 ദശലക്ഷം പ്രമേഹ രോഗികളില്‍ 21 ദശലക്ഷം പേരുടെയെങ്കിലും കാഴ്ചയ്ക്ക് എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാകാമെന്ന് സര്‍വേ റിപ്പോര്‍ട്ട്. ഇതില്‍ 24 ലക്ഷം പേര്‍ക്കെങ്കിലും അന്ധത ബാധിച്ചിട്ടുണ്ടെന്നും ലാന്‍സെറ്റ് ഗ്ലോബല്‍ ഹെല്‍ത്തില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് Read More…