കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി പ്രമേഹബാധിതരുടെ എണ്ണം ഗണ്യമായി വർദ്ധിച്ചു വരുന്നു. മരുന്നിന് പുറമെ രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ വീട്ടുവൈദ്യങ്ങളുടെ സഹായവും പലരും സ്വീകരിക്കാറുണ്ട്. പ്രത്യേകിച്ച് കയ്പേറിയ ഭക്ഷണം കഴിക്കുന്നത് പ്രമേഹം കുറയ്ക്കുന്നുവെന്ന് ഒരു ധാരണയുണ്ട്. അതുകൊണ്ട് തന്നെ മറ്റ് കയ്പേറിയ ഭക്ഷണം കഴിക്കാൻ ഇഷ്ടമില്ലെങ്കിലും പ്രമേഹ രോഗികൾ പതിവായി പാവയ്ക്ക കഴിക്കാൻ ശ്രമിക്കാറുണ്ട്. എന്നാൽ പാവയ്ക്ക കഴിക്കുന്നത് പ്രമേഹത്തിന് ഒരു പരിഹാരമാണോ? കയ്പ്പുള്ള പച്ചക്കറികളിൽ കാൽസ്യം, പൊട്ടാസ്യം, മഗ്നീഷ്യം, ഇരുമ്പ്, സിങ്ക് തുടങ്ങി വിവിധ വിറ്റാമിനുകളും ധാതുക്കളും Read More…
Tag: diabetes
ഉള്ളിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കുമെന്ന് വിദഗ്ധർ
ലോകമെമ്പാടും വൈദ്യശാസ്ത്രം വളരെയധികം വികസിച്ചിട്ടുണ്ടെങ്കിലും പ്രമേഹരോഗത്തെ പൂര്‍ണമായി ഭേദമാക്കാനുള്ള ഒരു പ്രതിവിധി ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. എങ്കിലും, കൃത്യമായ ജീവിതശൈലിയും ആരോഗ്യകരമായ ഭക്ഷണ ശീലങ്ങളും സ്വീകരിക്കുന്നതിലൂടെ പ്രമേഹത്തിൽ നിന്ന് ആശ്വാസം ലഭിക്കും. രക്തത്തിലെ ഗ്ലൂക്കോസിനെ നിയന്ത്രണത്തിലാക്കാനും ആരോഗ്യവും പ്രതിരോധശേഷിയും വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്ന ഒന്നിലധികം ഫ്ലേവനോയ്ഡുകൾ (ഒരു തരം ആന്റിഓക്‌സിഡന്റുകൾ) ഉള്ളിയിൽ ഉണ്ടെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഹൃദയാരോഗ്യം മെച്ചപ്പെടുത്തൽ, രക്തത്തിലെ പഞ്ചസാരയുടെ അളവ് മെച്ചപ്പെടുത്തൽ, അസ്ഥികളുടെ സാന്ദ്രത വർദ്ധിപ്പിക്കൽ എന്നിവയും ഉള്ളിയുടെ ഗുണങ്ങളില്‍ ഉൾപ്പെടുന്നു ഉള്ളി വെള്ളത്തിലിട്ട് തിളപ്പിച്ച് Read More…
മൂത്രത്തിൽ ഇങ്ങനെ നുര കാണുണ്ടോ? നിസ്സാരമല്ല, പ്രമേഹം മുതൽ വൃക്കരോഗം വരെയാകാം
നിങ്ങളുടെ മൂത്രത്തിൽ നുരയും കുമിളയും എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ ? ഇത് സാധാരണമാണെന്നായിരിക്കും നിങ്ങള്‍ കരുതുന്നത്. എന്നാൽ ഇത് ആരോഗ്യപ്രശ്നങ്ങളുടെ സൂചനയാണ് . നുരയും കുമിളയുമുള്ള മൂത്രം നിങ്ങളുടെ ശരീരത്തിന് ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടെന്നും അതിന് അടിയന്തിര ചികിത്സ ആവശ്യമാണെന്നും സൂചിപ്പിക്കുന്നു . വിദഗ്ധർ പറയുന്നത്, ഇടയ്ക്കിടെ നുരയോട് കൂടിയ മൂത്രം കാണുന്നത് ശരീരത്തിലെ ജലത്തിന്റെ അഭാവം മൂലമാകാം എന്നാണ്. എന്നാൽ ദീർഘകാലത്തേക്ക് ഈ പ്രശ്നം കാണുന്നത് ഗുരുതരമായ ആരോഗ്യസ്ഥിതിയെ സൂചിപ്പിക്കാം. കാരണങ്ങൾ ശരീരത്തിലെ അമിതമായ നിർജ്ജലീകരണം: നിർജ്ജലീകരണമാണ് Read More…
പ്രമേഹ രോഗികള്‍ പ്രഭാതഭക്ഷണം ഒഴിവാക്കിയാല്‍ ശരീരത്തിന് എന്ത് സംഭവിക്കും?
പ്രഭാതഭക്ഷണം ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ്. പ്രമേഹമുള്ള വ്യക്തികൾക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്തുന്നതിനും മൊത്തത്തിലുള്ള ആരോഗ്യത്തിനും ഇത് ഒരു നിർണായക ഘടകം കൂടിയാണ്. പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ ക്രമരഹിതമായ ഏറ്റക്കുറച്ചിലുകൾ മുതൽ വർദ്ധിച്ചുവരുന്ന വിശപ്പിനുവരെ കാരണമാകും. പ്രമേഹരോഗികൾക്ക്, ഗ്ലൂക്കോസ് കാര്യക്ഷമമായി നിയന്ത്രിക്കാനുള്ള ശരീരത്തിന്റ കഴിവ് സ്ഥിരമായ ഭക്ഷണക്രമത്തെ ആശ്രയിച്ചിരിക്കുന്നു. പ്രഭാതഭക്ഷണം ഒഴിവാക്കുമ്പോൾ, അത് ഫാസ്റ്റിംഗ് ഹൈപ്പർ ഗ്ലൈസീമിയ, തുടർന്ന് അമിതമായി ഭക്ഷണം കഴിക്കൽ, പ്രമേഹ സങ്കീർണതകൾക്കുള്ള സാധ്യത എന്നിവ പോലുള്ള പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാം. പ്രഭാതഭക്ഷണം Read More…
പ്രമേഹമാണെന്ന് ഉറപ്പിച്ച ശേഷമുള്ള മാനസിക അസ്വാസ്ഥ്യം; ‘ഡയബറ്റിസ് ഡിസ്ട്രെസ്’ എന്ന വില്ലന്‍
ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ അനുസരിച്ച് പ്രമേഹരോഗബാധിതരില്‍ 36 ശതമാനം പേര്‍ പ്രമേഹ അനുബന്ധ മാനസികാസ്വാസ്ഥ്യം എന്ന പ്രശ്‌നം നേരിടുന്നവരാണ്. പ്രമേഹബാധിതരില്‍ 63 ശതമാനം ആളുകളും ഈ രോഗവുമായി ബന്ധപ്പെട്ടുണ്ടാകുന്ന സങ്കീര്‍ണതകള്‍ തങ്ങളുടെ ജീവിതത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുമോയെന്ന് ആശങ്കയുള്ളവരാണ്. രോഗബാധിതരില്‍ 28 ശതമാനം ആളുകളും മാനസിക സന്തോഷം അനുഭവിക്കാനായി ബുദ്ധിമുട്ടുന്നുവെന്നും കണക്കുകൾ വ്യക്തമാക്കുന്നു. പ്രമേഹം നിര്‍ണയിക്കപ്പെട്ടതിന് പിന്നാലെ ഭക്ഷണത്തിലും ജീവിതരീതിയിലും വരുത്തേണ്ട മാറ്റങ്ങള്‍ മാനസിക അസ്വാസ്ഥ്യം ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇതിന്റെ പ്രാരംഭ ലക്ഷണം ദേഷ്യം തോന്നുകയും അസ്വസ്ഥത പ്രകടിപ്പിക്കുന്നതുമാണ്. Read More…
പുകവലിക്കാരുടെ ശ്രദ്ധയ്ക്ക്; ജീവിതത്തിലെ പത്തുവര്‍ഷങ്ങള്‍വരെ നിങ്ങള്‍ക്ക് നഷ്ടപ്പെടും
ശരീരത്തിന് വളരെയധികം ദോഷം ചെയ്യുന്ന ഒന്നാണ് പുകവലി. പുകവലി ശ്വാസകോശത്തിനും ഹൃദയത്തിനും മാത്രമല്ല അപകടം ഉണ്ടാക്കുക. പ്രമേഹം ഉള്‍പ്പെടെ പലവിധ ആരോഗ്യസങ്കീര്‍ണതകളും ഇത് കാരണമാകും. പുകവലി ഇന്‍സുലിന്‍ പ്രതിരോധം വര്‍ധിപ്പിക്കും. ടൈപ്പ് 2 പ്രമേഹ സാധ്യത വലിയൊരളവില്‍ കുറയ്ക്കാന്‍ പുകവലി നിര്‍ത്തുന്നത് സഹായിക്കും. പുകവലിക്കുന്നവര്‍ക്ക് പുകവലിക്കാത്തവരെ അപേക്ഷിച്ച് അകാലമരണത്തിനുള്ള സാധ്യത മൂന്നിരട്ടിയാണ്. പുകവലിക്കുന്നവര്‍ക്ക് ജീവിതത്തിലെ പത്തുവര്‍ഷങ്ങള്‍ വരെയാണ് നഷ്ടപ്പെടുന്നത്. നാല്‍പതു വയസ്സിനു മുന്‍പ് പുകവലി നിര്‍ത്തുന്നവര്‍ക്ക് മരണ സാധ്യത കുറയും. 35 വയസ്സിനു മുന്‍പ് പുകവലി നിര്‍ത്തുന്നവര്‍ക്ക് Read More…
വാരിവലിച്ച് മരുന്നു കഴിക്കേണ്ട, പ്രമേഹത്തെ പടിക്ക് പുറത്ത് നിര്‍ത്താന്‍
പ്രായഭേദമന്യേ ഇന്ന് പലര്‍ക്കും വില്ലനാകുന്ന ഒന്നാണ് പ്രമേഹം. പ്രമേഹത്തിന് വാരി വലിച്ച് മരുന്നു കഴിക്കുന്നതിനേക്കാള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പ്രമേഹത്തെ പടിക്ക് പുറത്ത് നിര്‍ത്താന്‍ സാധിക്കും. ആഹാരകാര്യത്തില്‍ ശ്രദ്ധ കൊടുത്താന്‍ പ്രമേഹത്തെ നിയന്ത്രിച്ച് നിര്‍ത്താവുന്നതാണ്. പ്രമേഹത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി എന്തൊക്ക മാര്‍ഗ്ഗങ്ങള്‍ നമുക്ക് ഉപയോഗിക്കാമെന്ന് നമുക്ക് നോക്കാം…. കറ്റാര്‍ വാഴ – കറ്റാര്‍ വാഴയ്ക്ക് പ്രമേഹത്തെ ഇല്ലാതാക്കാന്‍ സാധിക്കുന്നുണ്ട്. അതിന് വേണ്ടി കറ്റാര്‍ വാഴ എടുത്ത് നീരെടുത്ത് ഇത് കഴിക്കുന്നത് പ്രമേഹം എന്ന പ്രതിസന്ധിയെ എന്നന്നേക്കുമായി ഇല്ലാതാക്കുന്നതിന് Read More…
പലതരം ഈന്തപ്പഴം, തടികുറയ്ക്കേണ്ടവരും പ്രമേഹരോഗികളും കഴിക്കേണ്ടത് ഇതാണ്
ഈന്തപ്പഴം എല്ലാവര്‍ക്കും ഇഷ്ടമുള്ള ഒരു പഴമാണ്. എന്നാല്‍ ഇതില്‍ ധാരാളം പ്രോട്ടീനുകളും, പൊട്ടാസ്യം, അയണ്‍, സിങ്ക്, കാത്സ്യം, ഫോസ്ഫറസ് എന്നിവയൊക്കെ അടങ്ങിയിട്ടുണ്ട്. പോഷകങ്ങളുടെ കലവറയാണ് ഈന്തപ്പഴം. നിങ്ങളുടെ മസിലുകളെ ബലപ്പെടുത്തുന്നതിനും ഫിറ്റാക്കുന്നതിനും സഹായിക്കുന്നു. എല്ലാ ദിവസവും കുറച്ച് ഈന്തപ്പഴം കഴിക്കുന്നത് നിങ്ങളെ ബലവാനാക്കും. നാരുകള്‍ ധാരാളം അടങ്ങിയ ഒന്നാണ് ഈന്തപ്പഴം. അതുകൊണ്ടു തന്നെ വയറിനെ മെച്ചമായും ആരോഗ്യമായും ഇരുത്താന്‍ ഈന്തപ്പഴം സഹായിക്കുന്നു. നിങ്ങളുടെ തലച്ചോറിനെ ഉദ്ദീപിക്കുന്നതിനും, നല്ല ചിന്തകള്‍ക്കുള്ള ഊര്‍ജ്ജം പകരുന്നതിനും ഈന്തപ്പഴത്തിലെ ഘടകങ്ങള്‍ സഹായിക്കുന്നു. വ്യത്യസ്ത Read More…
ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നത് പ്രമേഹ സാധ്യത കുറയ്ക്കുമെന്ന് പഠനം
ഒരു ആഴ്ചയില്‍ അഞ്ച് ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത കുറയ്ക്കുമെന്ന് യുഎസിലെ ഒരു പഠനം വ്യക്തമാക്കുന്നു.ചോക്ലേറ്റില്‍ ഉയര്‍ന്ന അളവിലുള്ള ഫ്‌ളാവനോളുകള്‍ അടങ്ങിയിരിക്കുന്നു.പഴങ്ങളിലും പച്ചക്കറികളിലും കാണപ്പെടുന്ന പ്രകൃതിദത്ത സംയുക്തമാണ് ഇത്. ഇവ ഹൃദയാരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും പ്രമേഹ സാധ്യത കുറയ്ക്കുന്നതിനും സഹായിക്കുന്നു. പ്രമേഹം, ഹൃദ്രോഗം അല്ലെങ്കില്‍ ക്യാന്‍സര്‍ എന്നിവയില്ലാത്ത സ്ത്രീ നഴ്‌സുമാരുടെയും പുരുഷ ഹെല്‍ത്ത് കെയര്‍ പ്രൊഫഷണലുകളുടെയും മൂന്ന് ദീര്‍ഘകാല യുഎസ് നിരീക്ഷണ പഠനങ്ങളില്‍ നിന്നുള്ള ഡാറ്റയാണ് ഗവേഷകര്‍ പഠനത്തിനായി ഉപയോഗിച്ചത് . ടൈപ്പ് 2 Read More…