മലയാളികൾക്ക് ഇനി അഭിമാനത്തോടെ പാടി നടക്കാൻ അവരുടേത് മാത്രമായ ഒരു ആന്തം… പാട്ട് പുറത്തിറങ്ങി. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൽ സ്റ്റീഫൻ നിർമ്മിച്ച് ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന നിവിൻ പോളി നായകനായി എത്തുന്ന “മലയാളി ഫ്രം ഇന്ത്യ” എന്ന ചിത്രത്തിലെ ഗാനമാണ് ഇന്ന് പുറത്തിറങ്ങിയത്. ലോകത്ത് എവിടെയും മലയാളിയുണ്ട്…. ചന്ദ്രനിൽ ചെന്നാലും അവിടെ കട ഇട്ടു നിൽക്കുന്ന മലയാളിയെ കാണാമെന്ന് പറയുന്ന പഴമൊഴി….മലയാളിയെ തൊട്ടാൽ… അക്കളീ ഈ കളി തീക്കളി…. എന്നാൽ സ്നേഹിച്ചാലോ …. Read More…
Tag: Dhyan Srrenivasan
ഒമർ ലുലു ചിത്രത്തിൽ റഹ്മാനും ധ്യാനും ഷീലു ഏബ്രഹാമും; ചിത്രീകരണം ഏഴുപുന്നയിൽ ആരംഭിച്ചു
ഒമർ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ റഹ്മാനും ധ്യാൻ ശ്രീനിവാസനും പ്രധാന വേഷങ്ങളിലെത്തുന്നു. ഷീലു ഏബ്രഹാം, ആരാധ്യ ആൻ എന്നിവരാണ് നായികമാർ. ചിത്രത്തിന്റെ പൂജയും സ്വിച്ചോൺ കർമ്മവും എഴുപുന്നയിൽ നടന്നു. തീർത്തും കോമഡി ഫൺ എന്റർടെയ്നറായ ഈ ചിത്രം അബാം മൂവീസിന്റെ ബാനറിൽ ഷീലു എബ്രഹാം അവതരിപ്പിച്ച് എബ്രഹാം മാത്യുവാണ് നിർമ്മിക്കുന്നത്. അബാം മൂവിസിന്റെ പതിനഞ്ചാമത് ചിത്രമാണിത്. ചിത്രത്തിൽ ബാബു ആന്റണി, ബിബിൻ ജോര്‍ജ്, ആൻസൺ പോൾ, സെന്തിൽ കൃഷ്ണ, ടിനി ടോം, ഹരിശ്രീ അശോകൻ, Read More…
”ഇതായിരുന്നല്ലേ ആ സംഭവബഹുലമായ ക്രിക്കറ്റ് കളി” ; വിനീത് പറഞ്ഞ ക്രിക്കറ്റ് കളിയുടെ വീഡിയോയുമായി അജു വര്‍ഗീസ്
ഹൃദയം എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ അതേ ടീം ഒന്നിയ്ക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ വര്‍ഷങ്ങള്‍ക്ക് ശേഷം ‘. പ്രണവ് മോഹന്‍ലാല്‍, ധ്യാന്‍ ശ്രീനിവാസന്‍, ബേസില്‍ ജോസഫ്, നിവിന്‍ പോളി, നീരജ് മാധവ്, അജു വര്‍ഗീസ്, കല്യാണി പ്രിയദര്‍ശന്‍ എന്നിങ്ങനെ നീണ്ട ഒരു താരനിര തന്നെയായിരുന്നു ചിത്രത്തിന്റെ പ്രത്യേകത. ആരാധകര്‍ വളരെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം വന്‍ വിജയം നേടിയിരുന്നു. ചിത്രത്തിന്റെ പ്രൊമോഷന്‍ വേളയില്‍ താരങ്ങളുടെയെല്ലാം സംഭവബഹുലമായ ക്രിക്കറ്റ് കളിയെ കുറിച്ച് Read More…
‘മച്ചാന്റെ മാലാഖ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ മച്ചാന്റെ മാലാഖ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി.ഈസ്റ്റർ ദിനത്തിൽ പ്രശസ്ത നടൻ ടൊവിനോ തോമസിന്റെ ഒഫീഷ്യൽ പേജിലൂടെയാണ് ഈ പോസ്റ്ററിന്റെ പ്രകാശന കർമ്മം നിർവ്വഹിച്ചിരിക്കുന്നത്. പ്രശസ്ത നടി ഷീലു എബ്രഹാം അവതരിപ്പിക്കുന്ന ഈ ചിത്രം അബാം മൂവീസിൻ്റെ ബാനറിൽ ഏബ്രഹാം മാത്യു നിർമ്മിക്കുന്നു.ഏറെ കൗതുകകരമായ രീതിയിൽ ആരെയും ആകർഷിക്കും വിധത്തിലാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. സൗബിൻ ഷാഹിർ, ധ്യാൻ ശ്രീനിവാസൻ, നമിതാ പ്രമോദ്, Read More…
ധ്യാൻ ശ്രീനിവാസൻ നായകനായ ‘സ്വർഗ്ഗത്തിലെ കട്ടുറുമ്പ്’; പുതിയ പോസ്റ്റർ റിലീസ് ചെയ്തു
മൈന ക്രീയേഷൻസിന്റെ ബാനറിൽ കെ.എൻ ശിവൻകുട്ടൻ കഥയെഴുതി ജെസ്പാൽ ഷണ്മുഖൻ സംവിധാനം ചെയ്യുന്ന ചിത്രം ‘സ്വർഗ്ഗത്തിലെ കട്ടുറുമ്പ്’ന്റെ പുതിയ പോസ്റ്റർ റിലീസായി. ചിത്രം മെയ് റിലീസായി തീയേറ്ററുകളിലെത്തുമെന്ന് നിർമ്മാതാവ് അറിയിച്ചു. ധ്യാൻ ശ്രീനിവാസനും ഗായത്രി അശോകനും നായിക നായകരായി അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് വിജു രാമചന്ദ്രനാണ്. മലയാള സിനിമയിലെ യുവനിരയിലെയും ജനപ്രിയരായ അഭിനേതാക്കളുടെയും സാന്നിദ്ധ്യവും തൊടുപുഴയിലെ ഗ്രാമ മനോഹാരിതയുമാണ് ഈ ചിത്രത്തെ ഏറെ ആകർഷകമാക്കുന്നത്. അപ്പാനി ശരത്, ശ്രീകാന്ത് മുരളി, ജോയ് മാത്യു, ചെമ്പിൽ അശോകൻ, Read More…
ധ്യാൻ ശ്രീനിവാസൻ – ജസ്പാൽ ഷൺമുഖൻ ചിത്രം, ‘സ്വർഗ്ഗത്തിലെ കട്ടുറുമ്പ്’ മെയ് റിലീസ്
മൈന ക്രിയേഷൻസിന്റെ ബാനറിൽ ശിവൻകുട്ടൻ കെ.എൻ, വിജയകുമാർ എന്നിവർ ചേർന്ന് നിർമ്മിച്ച് ധ്യാൻ ശ്രീനിവാസനെ നായകനാക്കി ജസ്പാൽ ഷൺമുഖൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് സ്വർഗ്ഗത്തിലെ കട്ടുറുമ്പ്.ചിത്രം മെയ് റിലീസിന് തയ്യാറെടുക്കുന്നതായ് അണിയറ പ്രവർത്തകർ അറിയിച്ചു. ധ്യാൻ ശ്രീനിവാസൻ ,ഗായത്രി അശോക് ,ജോയി മാത്യു, നിർമ്മൽ പാലാഴി, രാജേഷ് പറവൂർ, ജയകൃഷ്ണൻ, സുധി കൊല്ലം, ടോണി, മനോഹരി ജോയി, അംബിക മോഹൻ,അഞ്ജു എന്നിവരോടൊപ്പം മറ്റ് പ്രമുഖ താരങ്ങളും വേഷമിടുന്നു. കഥ – ശിവൻകുട്ടൻ വടയമ്പാടി, തിരക്കഥ, സംഭാഷണം Read More…
പ്രണവിനൊപ്പം തന്നെ ആടിത്തിമര്‍ത്ത് വിനീത് ശ്രീനിവാസനും സെറ്റും ; ‘മധു പകരൂ…’ ഗാനത്തിന്റെ മേക്കിംഗ് വീഡിയോ പുറത്ത്
നടന്‍, സംവിധായകന്‍, ഗായകന്‍, നിര്‍മ്മാതാവ് എന്നിങ്ങനെ മലയാള സിനിമയിലെ പല മേഖലകളിലും തന്റേതായ ഇടം നേടിയ താരമാണ് വിനീത് ശ്രീനിവാസന്‍. അച്ഛന്‍ ശ്രീനിവാസന്റെ പേര് നില നിര്‍ത്തി അദ്ദേഹത്തേക്കാള്‍ ഒരു പടി മുകളില്‍ നില്‍ക്കാന്‍ തന്നെയാണ് വിനീത് എപ്പോഴും ശ്രമിച്ചിട്ടുള്ളത്. ഹൃദയം എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം അതേ ടീം ഒന്നിയ്ക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘വര്‍ഷങ്ങള്‍ക്ക് ശേഷം’. ചിത്രത്തിലെ ആദ്യ ഗാനം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ‘മധു പകരൂ’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നതും വിനീത് Read More…
ബിനുരാജ്- ധ്യാൻ ശ്രീനിവാസൻ ചിത്രം ആരംഭിച്ചു, സംഗീതം ബേണിയും മകനും
ഒഞ്ചിയത്ത് എ ആർ.ബിനു രാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. നിത്യഹരിത നായകൻ എന്ന ചിത്രത്തിനു ശേഷം ബിനു രാജ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒപ്പൺ ആർട്ട് ക്രിയേഷൻസാണ് നിർമ്മിക്കുന്നത്. അഭിനേതാക്കളും അണിയറ പ്രവർത്തകരും ബന്ധുമിത്രാദികളും പങ്കെടുത്ത ലളിതമായ ചടങ്ങിൽ ബിസിനസ് പ്രമുഖനായ അരവിന്ദ് വിക്രം സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചുകൊണ്ടാണ് ചിത്രീകരണത്തിനു തുടക്കമായത്. തിരക്കഥാകൃത്ത് സനു അശോക് ഫസ്റ്റ് ക്ലാപ്പും നൽകി. നേരത്തേ തിരക്കഥാകൃത്ത് സനു അശോകന്റെ മാതാവ് ശ്രീമതി രോഹിണി. ആദ്യ Read More…
വൻതാരനിരയുമായി മാളികപ്പുറം ടീം വീണ്ടും ഒന്നിക്കുന്ന “ആനന്ദ് ശ്രീബാല”
മാളികപ്പുറം, 2018 എന്നി ചിത്രങ്ങളുടെ വൻ വിജയത്തിന് ശേഷം കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും ചേർന്നു നിർമ്മിക്കുന്ന പുതിയ ചിത്രമാണ് ‘ആനന്ദ് ശ്രീബാല’. മാളികപ്പുറം എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് അഭിലാഷ് പിള്ള തിരക്കഥയൊരുക്കി വിഷ്ണു വിനയ് സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് പ്രിയ വേണു, നീറ്റാ പിന്റോ എന്നിവർ ചേർന്നാണ്. സംവിധായകൻ വിനയന്റെ മകനും സിനിമാ താരവുമാണ് വിഷ്ണു വിനയ്. ഇന്ന് രാവിലെ 10.30 ന് ചോറ്റാനിക്കര ദേവി ക്ഷേത്രത്തിൽ നടന്ന പൂജാ ചടങ്ങിൽ Read More…