Movie News

സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദ്രനെ സൃഷ്ടിച്ചത് ധനുഷ് ; മുന്‍ ഭര്‍ത്താവിനെപ്പറ്റി ഐശ്വര്യാരജനീകാന്ത്

ഐശ്വര്യ രജനികാന്തും നടന്‍ ധനുഷുമായുള്ള വിവാഹം കഴിഞ്ഞിട്ട് 18 വര്‍ഷമായി. 2022 ജനുവരിയില്‍ ദമ്പതികള്‍ വേര്‍പിരിയല്‍ പ്രഖ്യാപിച്ചെങ്കിലും വിവാഹമോചനത്തിന്റെ നിയമപരമായ പ്രഖ്യാപനം ഉണ്ടായിട്ടില്ല. അതേസമയം മുന്‍ ഭര്‍ത്താവിനെക്കുറിച്ച് ഐശ്വര്യ സംസാരിക്കുന്നത് വളരെ അപൂര്‍വമാണ്. അടുത്തിടെ ഒരു തമിഴ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ താരം ധനുഷിനെക്കുറിച്ച് സംസാരിച്ചു. അനിരുദ്ധ് രവിചന്ദര്‍ എങ്ങനെയാണ് ‘വൈ ദിസ് കൊലവെറി ഡി’യിലൂടെ തന്റെ അരങ്ങേറ്റം കുറിച്ചത് എന്നതിനെക്കുറിച്ചുള്ള ഒരു സാധാരണ സംഭാഷണത്തിലാണ് ഐശ്വര്യ ധനുഷിന്റെ പേര് കൊണ്ടുവന്നത്. സിനിമ സംവിധാനം ചെയ്തത് Read More…

Movie News

ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ യാചകനായി ധനുഷ്; ശേഖര്‍ കമ്മൂല ചിത്രത്തിന് പേരായി ‘കുബേരന്‍’

ഫിദ, ലവ് സ്റ്റോറി തുടങ്ങി ബാക്ക്-ടു-ബാക്ക് എന്റര്‍ടെയ്നറുകള്‍ നല്‍കുന്നതില്‍ പ്രശസ്തനാണ് ശേഖര്‍ കമ്മുല. ധനുഷും നാഗാര്‍ജുന അക്കിനേനിയും പ്രധാന വേഷങ്ങളില്‍ എത്തുന്ന അദ്ദേഹത്തിന്റെ പുതിയ സിനിമയുടെ പേരും പോസ്റ്ററും വെള്ളിയാഴ്ച അദ്ദേഹം പുറത്തുവിട്ടു. ധനുഷ് 51 എന്ന് താല്‍ക്കാലികമായി ടൈറ്റില്‍ നല്‍കിയ സിനിമയടെ പേര് ‘കുബേര’ എന്നാണ്. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയുടെ പോസ്റ്റര്‍ വെള്ളിയാഴ്ച അനാച്ഛാദനം ചെയ്തു. യക്ഷന്മാരുടെ രാജാവ് കൂടിയായ ഏറ്റവും ധനികനായ ഹിന്ദു ദൈവത്തിന്റെ പേരാണ് കുബേരന്‍. ചിത്രത്തില്‍ ടൈറ്റില്‍ റോളില്‍ Read More…

Movie News

മഞ്ഞുമ്മല്‍ ബോയ്‌സ് സംവിധായകന്‍ ധനുഷിന്റെ റഡാറില്‍ ; താരത്തിന്റെ അമ്പത്തിനാലാം സിനിമ ചിദംബരം ചെയ്യും

വിജയ് അടക്കമുള്ള വന്‍കിട താരങ്ങളുടെ തമിഴ്‌സിനിമകള്‍ സാധാരണഗതിയില്‍ കേരളത്തില്‍ വന്‍ ഹിറ്റാകാറുണ്ട്. എന്നാല്‍ മലയാളത്തില്‍ നിന്നും ഒരു സിനിമ തമിഴ്‌നാട്ടില്‍ വമ്പന്‍ കളക്ഷന്‍ ഉണ്ടാക്കുക എന്ന് പറയുന്നത് അത്ര ചെറിയ കാര്യമല്ല. കളക്ഷന്‍ 100 കോടിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന മഞ്ഞുമ്മല്‍ ബോയ്‌സ് കേരളത്തില്‍ മാത്രമല്ല തമിഴ്‌നാട്ടിലെ ബോക്‌സോഫീസിലും വന്‍ ചലനമുണ്ടാക്കി മുന്നേറുകയാണ്. സിനിമയുടെ സംവിധായകന്‍ ചിദംബരത്തെ തേടി തമിഴ്‌നാട്ടിലെ നടീനടന്മാരുടേയും സംവിധായകരുടേയും കോള്‍ എത്തുന്നുണ്ട്. കമല്‍ഹാസന്‍, വിക്രം, സിദ്ധാര്‍ത്ഥ എന്നിവര്‍ക്കിടയിലെല്ലാം മഞ്ഞുമ്മല്‍ ബോയ്‌സും ചിദംബരവും സംസാരവിഷയമായി മാറിയിട്ടുണ്ട്. ഇന്‍ഡസ്ട്രിയിലെ Read More…

Movie News

ധനുഷിനൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിയുന്നത് സ്വപ്‌ന സാക്ഷാത്ക്കാരമെന്ന് അപര്‍ണ്ണാ ബാലമുരളി

തമിഴ്‌നടന്‍ ധനുഷിനൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിയുന്നത് സ്വപ്‌ന സാക്ഷാത്ക്കാരമെന്ന് നടി അപര്‍ണ്ണാ ബാലമുരളി. രായണിന്റെ ഭാഗമാകാന്‍ അവസരം നല്‍കിയതിന് നടി നന്ദിയും പറഞ്ഞു. ധനുഷ് സംവിധാനം ചെയ്യുന്ന സിനിമയില്‍ നായികയാക്കിക്കൊണ്ട്് ധനുഷ് കഴിഞ്ഞദിവസം രായന്റെ മറ്റൊരു ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട സാഹചര്യത്തിലാണ് നടി നന്ദി പറഞ്ഞുകൊണ്ട് രംഗത്ത് വന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എല്ലാ ദിവസവും വൈകുന്നേരങ്ങളില്‍ ചിത്രത്തിലെ അഭിനേതാക്കളെ പരിചയപ്പെടുത്തുന്ന പോസ്റ്ററുകള്‍ അനാച്ഛാദനം ചെയ്ത് ആരാധകരെ അമ്പരപ്പിക്കുന്നുണ്ട് സിനിമയുടെ അണിയറക്കാര്‍. സണ്‍ പിക്ചേഴ്സിന്റെ ഏറ്റവും പുതിയ പോസ്റ്റ് Read More…

Movie News

ധനുഷിന്റെ സംവിധാനസംരംഭമായ ‘ഡി50’ യുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു ; എ.ആര്‍. റഹ്മാന്റെ സംഗീതം

സൂപ്പര്‍സ്റ്റാര്‍ ധനുഷ് തന്റെ സംവിധാന സംരംഭമായ ‘ഡി 50’ യുടെ ഫസ്റ്റ് ലുക്ക് പുറത്തിറക്കി. ചിത്രത്തിന്റെ പേര് ‘രായാന്‍’ എന്ന് മാറ്റിയതായി താരം വെളിപ്പെടുത്തി. നടനും സംവിധായകനുമായ ധനുഷിന്റെ ഏറ്റവും വലിയ ചിത്രമാണ് ഇത്. ചിത്രത്തിന്റെ ടൈറ്റില്‍ സഹിതം പുതിയ പോസ്റ്റര്‍ പങ്കുവെച്ച് ധനുഷ് തന്റെ സോഷ്യല്‍ മീഡിയ പേജില്‍ എത്തി. കയ്യില്‍ മൂര്‍ച്ചയുള്ള ആയുധവുമായി കറപിടിച്ച ഏപ്രണ്‍ ധരിച്ച ധനുഷ് ഉള്‍പ്പെടെയുള്ള രസകരമായ ചില വിശദാംശങ്ങള്‍ പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പശ്ചാത്തലത്തില്‍ നടന്‍മാരായ കാളിദാസ് ജയറാമും സന്ദീപ് Read More…

Movie News

കമല്‍ഹാസന് കഥ ഇഷ്ടമായില്ല, പ്രഖ്യാപിച്ച സിനിമ സംവിധായകന്‍ ഉപേക്ഷിച്ചു ; പകരം വരുന്നത് ധനുഷ്

തമിഴിലെ ഏറ്റവും പ്രഗത്ഭരായ സംവിധായകരില്‍ ഒരാളാണ് എച്ച്.വിനോത്. വ്യവസായത്തില്‍ തന്റെ പേര് ഉറപ്പിക്കുന്നതിനായി നിരവധി നിലവാരമുള്ള സിനിമകള്‍ നല്‍കിയ അദ്ദേഹം കമല്‍ഹാസനെ നായകനാക്കി പ്രഖ്യാപിച്ച സിനിമ ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട്. ‘കെഎച്ച് 233’ എന്ന താല്‍ക്കാലിക തലക്കെട്ട് നല്‍കിയിരിക്കുന്ന സിനിമയ്ക്ക് പകരം ധനുഷിനെ നായകനാക്കി വിനോത് സിനിമയൊരുക്കും. സിനിമയുടെ തിരക്കഥ കമലിനെ ആകര്‍ഷിക്കുന്നതില്‍ സംവിധായകന്‍ പരാജയപ്പെട്ടതായിട്ടാണ് വിവരം. ഇതോടെയാണ് ‘കെഎച്ച് 233’ ഉപേക്ഷിച്ചത്. ഇതോടെ വിനോത് ധനുഷിന്റെ നേര്‍ക്ക് തല തിരിച്ചു. സംവിധായകന്റെ അടുത്ത പ്രോജക്റ്റില്‍ ഡൈനാമിക് നടന്‍ Read More…

Movie News

ധനുഷിന്റെ സിനിമയ്ക്ക് എതിരേ പരാതി പ്രവാഹം ; തിരുപ്പതിയില്‍ നടത്തിവന്ന ഷൂട്ടിംഗ് അനുമതി റദ്ദാക്കി

അടുത്തിടെ പുറത്തിറങ്ങിയ ക്യാപ്റ്റന്‍ മില്ലറിന്റെ വിജയത്തില്‍ കുതിക്കുന്ന ധനുഷ്, തന്റെ അടുത്ത ചിത്രമായ ഡിഎന്‍എസ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തടഞ്ഞ് യൂണിറ്റിനെതിരേ പരാതി. തിരുപ്പതിയില്‍ നടത്തിവന്ന ഷൂട്ടിംഗിനുള്ള അനുമതി ക്ഷേത്രം അധികൃത റദ്ദാക്കിയതോടെ നിര്‍ത്തിവെക്കേണ്ടി വന്നു. ഷൂട്ടിംഗ് നടപടികള്‍ ഭക്തര്‍ക്കും ഗതാഗതക്കുരുക്കിനും ഇടയാക്കുന്നുവെന്ന് കാണിച്ച് സിനിമാ യൂണിറ്റിനെതിരെ പരാതി ഉയരുകയായിരുന്നു. ഇതോടെ ലൊക്കേഷന്‍ മാറ്റേണ്ടിവരുമോ എന്ന ആശങ്കയിലാണ് അണിയറ പ്രവര്‍ത്തകര്‍. ശേഖര്‍ കമ്മുല സംവിധാനം ചെയ്ത ഈ ചിത്രം അടുത്തിടെ പൂജാ ചടങ്ങുകളോടെ ത്രിപതിയില്‍ പ്രദര്‍ശനത്തിനെത്തി. സിനിമയുടെ Read More…

Movie News

സൂപ്പര്‍ഹിറ്റ് സംവിധായകന്‍ ധനുഷും നാഗാര്‍ജ്ജുനയുമായി കൈകോര്‍ക്കുന്നു ; നായികയായി രശ്മികാ മന്ദാനയും

ക്യാപ്റ്റന്‍ മില്ലറുടെ വന്‍ വിജയത്തിന് പിന്നാലെ ധനുഷ് വന്‍ ഹിറ്റായ ഫിദയും ലവ്‌സ്‌റ്റോറിയും ഒരുക്കിയ ശേഖര്‍ കമ്മൂലയുമായി ഒന്നിക്കുന്നു. തെന്നിന്ത്യന്‍ സൂപ്പര്‍താരങ്ങളായ രശ്മിക മന്ദാനയും നാഗാര്‍ജുനയും സിനിമയില്‍ വേഷമിടുന്നുണ്ട്. ദേശീയവാര്‍ഡ് ജേതാവ് കൂടിയായ ശേഖര്‍ കമ്മൂലയ്‌ക്കൊപ്പം തെന്നിന്ത്യയിലെ സൂപ്പര്‍താരങ്ങളുടെ സാന്നിദ്ധ്യം ആരാധകര്‍ക്ക് പ്രതീക്ഷ കൂട്ടുന്നുണ്ട്. വ്യാഴാഴ്ച ഹൈദരാബാദില്‍ പൂജനടന്നു. പേര്, കഥാഗതി, റിലീസ് തീയതി, അണിയറപ്രവര്‍ത്തകര്‍ തുടങ്ങിയ പ്രധാന വിശദാംശങ്ങള്‍ മറച്ചുവെച്ചിട്ടുണ്ടെങ്കിലും, ഇതുവരെ പേരിട്ടിട്ടില്ലാത്ത മള്‍ട്ടി-സ്റ്റാറര്‍ ചിത്രത്തിന് സംവിധായകന്റെയും പ്രധാന നടന്റെയും ഇനിഷ്യലുകള്‍ സംയോജിപ്പിച്ച് ഡിഎന്‍എസ് എന്ന് Read More…

Movie News

ധനുഷ് മൂന്നാമത്തെ സിനിമ സംവിധാനം ചെയ്യുന്നു ; മരുമകന്‍ വരുണ്‍ നായകനാകും, പ്രണയകഥയെന്ന് സൂചന

പവര്‍പാണ്ടി എന്ന സിനിമയിലൂടെ തന്നെ തന്റെ സംവിധാനമികവ് തെളിയിച്ച നടനാണ് ധനുഷ്. രാജ്കിരണും രേവതിയുമൊക്കെ പ്രധാന വേഷത്തില്‍ എത്തിയ സിനിമ അത്യാവശ്യം നിരൂപക പ്രശംസ നേടുകയും ചെയ്തിരുന്നു. നടന്‍ തന്റെ രണ്ടാമത്തെ സംവിധാന സംരംഭമായ ‘ഡി50’ യും ഷൂട്ടിംഗ് പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഈ സിനിമയില്‍ ധനുഷ് തന്നെയായിരുന്നു നായകനായി അഭിനയിച്ചതും. നടന്‍ തന്റെ മൂന്നാമത്തെ സിനിമ സംവിധാനം ചെയ്യാനൊരുങ്ങുന്നതായിട്ടാണ് ഏറ്റവും പുതിയ വിവരം. സിനിമയുടെ ഷൂട്ടിംഗ് തുടങ്ങിയതായും കേള്‍ക്കുന്നു. സഹോദരിയുടെ മകനായ വരുണാണ് സിനിമയില്‍ നായകനാകുന്നതെന്നാണ് ശ്രുതി. സിനിമയുമായി Read More…