Health

ഡെങ്കിപ്പനിയെ അതിജീവിച്ചവര്‍ക്ക് ദീര്‍ഘ കാല ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് സാധ്യത; പഠനം പറയുന്നത് ഇങ്ങനെ

കോവിഡിനെ അതിജീവിച്ചവരുമായിരുന്നു താരതമ്യം ചെയ്യുമ്പോൾ ഡെങ്കിപ്പനിയെ അതിജീവിച്ചവര്‍ക്ക് ദീര്‍ഘ കാലം ആരോഗ്യപ്രശ്നങ്ങള്‍ വരാന്‍ സാധ്യതയുണ്ടെന്ന് പഠനം. സിംഗപ്പൂര്‍ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഈ കാര്യം വ്യക്തമാക്കുന്നത്. ഡെങ്കിപ്പനി ബാധിച്ചതിന് ഒരു വര്‍ത്തിനുശേഷം ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നാണ് കണ്ടത്. ഡെങ്കിപ്പനിയെ അതിജീവിച്ചവര്‍ക്ക് ഹൃദയപ്രശ്‌നങ്ങളുണ്ടാകാനുള്ള സാധ്യത 55 ശതമാനമാണ്. ഇവര്‍ക്ക് രക്തം കട്ടപിടിക്കല്‍, ക്രമരഹിതമായ ഹൃദയമിടിപ്പ് എന്നിവയും വരാം. 2021 ജൂലൈയിലും 2022 ഒക്ടോബറിനുമിടയില്‍ ഡെങ്കിപ്പനി ബാധിച്ചവരുടെയും കോവിഡ് ബാധിച്ചവരുടെയുംവിവരങ്ങള്‍ പരിശോധിച്ചു. രോഗം വന്ന് 31 ദിവസം മുതല്‍ 300 ദിവസം Read More…

Health

ഡെങ്കിപ്പനി ബാധിച്ചാൽ പ്ലേറ്റ്‌ലറ്റ് കുറയാം, രക്തത്തിലെ കൗണ്ട് എങ്ങനെ വര്‍ധിപ്പിക്കാം?

പ്ലേറ്റ് കൗണ്ട് കുറയുന്നതു മൂലം രോഗികളെ കുഴപ്പത്തിലാക്കുന്ന പനിയാണ് ഡെങ്കിപ്പനി. ആരോഗ്യമുള്ള ഒരു വ്യക്തിയുടെ പ്ലേറ്റ്‌ലറ്റ് കൗണ്ട് 1.5 ലക്ഷം മുതല്‍ 4 ലക്ഷം വരെയായിരിക്കും. ഡെങ്കിപ്പനി ബാധിക്കുന്നത് പ്ലേറ്റ്‌ലറ്റ് കൗണ്ട് കുറാന്‍ ഇടയാകും. രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്നത് പ്ലേറ്റ്‌ലറ്റുകളുടെ കൗണ്ട് കുറയുന്നത് രക്തസ്രാവത്തിലേക്ക് നയിക്കും. ആരോഗ്യ സങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ പ്ലേറ്റ്‌ലറ്റിന്റെ അളവ് നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. രക്തം സ്വീകരിക്കുന്നതിലൂടെയാണ് വേഗത്തില്‍ പ്ലേറ്റ്‌ലറ്റ് കൗണ്ട് വര്‍ധിപ്പിക്കുന്നത്. ഇതുകൂടാതെ പോഷകസമ്പുഷ്ടമായ ഭക്ഷണം കഴിക്കുന്നതിലൂടെയും പ്ലേറ്റ്‌ലറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ Read More…

Health

ഡെങ്കിപ്പനിയോ വൈറൽ പനിയോ? തമ്മിൽ എങ്ങനെ തിരിച്ചറിയാം? ചികിത്സയും മുന്‍കരുതലും

മഴക്കാലവും പനിക്കാലവുമാണിപ്പോള്‍. വൈറൽ പനി, ഡെങ്കിപ്പനി… ഇങ്ങനെ പലതരം പനികള്‍ നമ്മെ രോഗികളാക്കുന്നുണ്ട്. ശരിയായ രോഗ തിരിച്ചറിച്ച് ഫലപ്രദമായി ചികിത്സിച്ചില്ലെങ്കില്‍ ഗുരുതരമാകാവുന്ന രോഗമാണ് മേല്‍പ്പറഞ്ഞ പനികള്‍. എന്നാല്‍ വൈറൽ പനിയും ഡെങ്കിപ്പനിയും തമ്മിൽ വേർതിരിച്ചറിയുന്നത് അല്‍പ്പം ബുദ്ധിമുട്ടാണ്, കാരണം പ്രാരംഭ ഘട്ടത്തിൽ ഈ രണ്ടു പനികളും കാണിക്കുന്നത് പൊതുവായ ലക്ഷണങ്ങളാണ്. ഓര്‍ക്കുക, പനിക്ക് സ്വയം ചികിത്സ നടത്തുന്നത് രോഗം ഗുരുതരമാകാന്‍ കാരണമാകാം. വിദഗ്ദനായ ഡോക്ടറുടെ നിര്‍ദേശാനുസരണം മാത്രമേ ചികിത്സ നടത്താവൂ. വൈറല്‍ പനികൾ വർഷം മുഴുവനും ഉണ്ടാകാം, Read More…

Featured Health

രണ്ടാമതും ഡെങ്കിപ്പനി വന്നാല്‍ സങ്കീര്‍ണമാകും, അതീവ ജാഗ്രത വേണം

ഡെങ്കിപ്പനി മുമ്പ് വന്നിട്ടുള്ളവര്‍ക്ക് വീണ്ടും ബാധിച്ചാല്‍ ആരോഗ്യനില സങ്കീര്‍ണമാകാന്‍ സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണ ജോര്‍ജ്. ഡെങ്കിപ്പനി ബാധിക്കുന്നവരില്‍ ഭൂരിപക്ഷം പേരിലും രോഗ ലക്ഷണങ്ങള്‍ കുറവായിരിക്കും. അഞ്ച് ശതമാനം പേര്‍ക്ക് തീവ്രതയാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ പലര്‍ക്കും ഒരിക്കലെങ്കിലും അറിയാതെ ഡെങ്കി വൈറസ് ബാധിച്ചിരിക്കാം എന്നാണാണ് ആഗോള തലത്തില്‍ തന്നെ കണക്കാക്കപ്പെടുന്നത്. ഇവര്‍ക്ക് ഡെങ്കിപ്പനി രണ്ടാമതും ബാധിച്ചാല്‍ ഗുരുതരമാകാം. ഡെങ്കി വൈറസിന് നാല് വകഭേദങ്ങളാണുള്ളത്. ഇതില്‍ ആദ്യം ബാധിക്കുന്ന വകഭേദത്തിനെതിരെ ജീവിതകാലം മുഴുവന്‍ പ്രതിരോധ ശേഷിയുണ്ടായിരിക്കും. Read More…