60 കഴിഞ്ഞാല്‍ മറവിരോഗത്തെ ഭയക്കുന്നവരാണ് ഇന്ന് അധികവും. പ്രായം കൂടുന്നതനുസരിച്ച് മറവിരോഗം പിടിപെടാനുള്ള സാധ്യതയും വര്‍ധിക്കുന്നു. എന്നാല്‍ 60 കളില്‍ മാത്രമല്ല 30കള്‍ മുതല്‍ മറവിരോഗത്തിന്റെ ലക്ഷണങ്ങള്‍ ചിലര്‍ക്ക് തുടങ്ങുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. യങ് ഓണ്‍സൈറ്റ് അല്‍ഹൈമേഴ്സ് എന്ന ഈ രോഗം ബാധിച്ച 30 നും 64 നും ഇടയില്‍ പ്രായമുള്ള 39 ലക്ഷം പേര്‍ ലോകത്ത് ആകെ ഉള്ളതായി കണക്കാക്കുന്നു. 30 കളില്‍ ലക്ഷണങ്ങള്‍ കണ്ട് തുടങ്ങുന്നത് അപൂര്‍വമാണെങ്കിലും 50-64 കാലഘട്ടത്തിലാണ് ഇത്തരം മറവിരോഗത്തിന്റെ ലക്ഷണം Read More…
Tag: Dementia
പന്ത്രണ്ട് വയസിന് മുന്‍പുള്ള ആര്‍ത്തവം; ഗുണങ്ങളുണ്ടെന്ന് ശ്രദ്ധേയമായ പുതിയ പഠനം
ആര്‍ത്തവം സ്ത്രീകളിലെ സ്വഭാവിക ജൈവിക പ്രക്രിയയാണ്. ആര്‍ത്തവത്തെ കുറിച്ചുള്ള പുതിയ പഠനമാണ് ശ്രദ്ധേയമാകുന്നത്. ഒരു സ്ത്രീയുടെ ആദ്യ ആര്‍ത്തവത്തിന്റെയും ആര്‍ത്തവവിരാമത്തിന്റെയും പ്രായം അവര്‍ക്ക് മറവിരോഗം ഉണ്ടാകാനുള്ള സാധ്യതയെ നിര്‍ണ്ണയിക്കുമെന്നാണ് പഠനങ്ങളില്‍ പറയുന്നത്. അമേരിക്കന്‍ ജേണല്‍ ഓഫ് ജെറിയാട്രിക് സൈക്യാട്രിയില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. 12 വയസ്സോ അതിനു മുന്‍പോ തന്നെ ആദ്യ ആര്‍ത്തവം നടന്നവര്‍ക്കും വൈകി ആര്‍ത്തവവിരാമം സംഭവിച്ചവര്‍ക്കും മറവിരോഗ സാധ്യത കുറവാണെന്നാണ് പഠനത്തില്‍ പറയുന്നത്. 15 വയസ്സോ അതിന് ശേഷമോ ആദ്യ ആര്‍ത്തവം നടന്നവര്‍ക്ക് Read More…
ഈ ശീലങ്ങള്‍ ഉണ്ടോ? അത് നിങ്ങളുടെ തലച്ചോറിന്റെ പ്രവര്‍ത്തനത്തെയും ആരോഗ്യത്തെയും ബാധിക്കും
ശരീരത്തിന്റെ ആരോഗ്യം പോലെ തന്നെ പ്രധാനമാണ് തലച്ചോറിന്റെ ആരോഗ്യവും. നമ്മളുടെ തെറ്റായ ശീലങ്ങള്‍ തലച്ചോറിനെ കുഴപ്പത്തിലാക്കാറുണ്ട്. നല്ല ചിന്തയുണ്ടാക്കാന്‍ പോസിറ്റീവായ കാര്യങ്ങളില്‍ ഏര്‍പ്പെടുകയും, കാര്യക്ഷമമായി ഇരിയ്ക്കുകയും വേണം. ഇതോടൊപ്പം നല്ല ആഹാരവും വ്യായാമവും തലച്ചോറിന്റെ ആരോഗ്യത്തിന് വേണ്ടി ചെയ്യാം. നിരന്തരമായ ശ്രദ്ധയും പരിചരണവും തലച്ചോറിന്റെ കാര്യത്തില്‍ ആവശ്യമാണ്. നമ്മുടെ ചില ശീലങ്ങള്‍ തലച്ചോറിന്റെ പ്രവര്‍ത്തനത്തെയും മൊത്തത്തിലുള്ള ആരോഗ്യത്തെയും ബാധിക്കാറുണ്ട്. അവ എന്തെല്ലാമാണെന്ന് നോക്കാം…. നിരന്തരമായ സമ്മര്‍ദം – നിരന്തരമായ സമ്മര്‍ദം തലച്ചോറിലെ കോശങ്ങള്‍ക്ക് നാശം വരുത്തുകയും പ്രീഫ്രോണ്ടല്‍ Read More…
പ്രായമായവരിലെ മങ്ങുന്ന ഓര്‍മശക്തി മെച്ചപ്പെടുത്താന്‍ സംതൃപ്തികരമായ ലൈംഗിക ബന്ധത്തിന് സാധിയ്ക്കുമെന്ന് പഠനം
മറവിരോഗം ബാധിക്കുന്ന പ്രായമായവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. മങ്ങുന്ന ഓര്‍മശക്തി ഒരു പരിധി വരെ തടയാനും പ്രായമായവരിലെ ധാരണാശേഷി മെച്ചപ്പെടുത്താനും സംതൃപ്തികരമായ ലൈംഗിക ബന്ധം സഹായകമാണെന്നാണ് പുതിയ പഠനം പറയുന്നത്. ടെക്സാസ് എ ആന്‍ഡ് എം സര്‍വകലാശാലയിലെ സോഷ്യല്‍ സയന്‍സസ് വിഭാഗം അസിസ്റ്റന്റ് പ്രഫസര്‍ ഷാനോണ്‍ ഷെന്നിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പഠനം നടത്തിയത്. 1683 പേരില്‍ നടത്തിയ പഠനത്തില്‍ 75 മുതല്‍ 90 വരെ പ്രായമുള്ള പുരുഷന്മാരില്‍ ആഴ്ചയില്‍ ഒന്നോ അതിലധികമോ തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ലൈംഗിക Read More…
ഫുട്‌ബോള്‍ കളിക്കാരില്‍ മറവിരോഗത്തിനുള്ള സാധ്യത കൂടുതല്‍: കാരണം ഇതാകാം
മറ്റുള്ളവരെ അപേക്ഷിച്ച് ഫുട്‌ബോള്‍ കളിക്കാരില്‍ മറവിരോഗത്തിനുള്ള സാധ്യത ഒന്നരമടങ്ങ് കൂടുതലാണെന്ന് പഠനം. സ്വീഡനിലെ കരോലിന്‍സ്‌ക ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ലാന്‍സെറ്റ് പബ്ലിക് ഹെല്‍ത്ത് ജേണലാണ് പഠനഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 1924 നും 2019 നും ഇടയില്‍ ആറായിരത്തോളം എലൈറ്റ് ഫുട്‌ബോള്‍ കളിക്കാരുടെ ആരോഗ്യവിവരങ്ങളും 56,000 ഫുട്‌ബോള്‍ കളിക്കാത്തവരുടെ വിവരങ്ങളുമാണ് പഠനവിധയമാക്കിയിരിക്കുന്നത്. സ്വീഡിഷ് ടോപ് ഡിവിഷനില്‍ കളിക്കുന്ന പുരുഷ ഫുട്‌ബോളര്‍മരില്‍ 9 ശതമാനത്തിനും നാഡിവ്യൂഹം ക്ഷയിക്കുന്ന ന്യൂറോഡിജനറേറ്റിവ് തോഗങ്ങള്‍ ഉള്ളതായി കണ്ടെത്തി. ഫുട്‌ബോള്‍ കളിക്കാത്തവരില്‍ ഇത് കുറവായിരുന്നു. Read More…