ലഖ്‌നൗ: വിവാഹ അഭ്യര്‍ഥന നിരസിച്ചതിനെത്തുടര്‍ന്നു വീട്ടമ്മയുടെ നാലുവയസുകാരന്‍ മകനെ തട്ടിക്കൊണ്ടു പോയ യുവാവിനെ അറസ്‌റ്റ് ചെയ്‌തു. കഴിഞ്ഞ ഞായറാഴ്‌ച ഉത്തര്‍പ്രദേശിലാണ് സംഭവം. കുട്ടിയുടെ അമ്മ വിവാഹം കഴിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് കളിച്ചുകൊണ്ടിരുന്ന നാലുവയസുകാരനെ വീടിനു പുറത്തുനിന്ന് തട്ടിക്കൊണ്ടുപോകുകയായിരുന്നു. അയോധ്യയില്‍ നിന്നുള്ള പുഷ്‌പ വില്‍പ്പനക്കാരനായ സുധാകര്‍ സിങ്ങി(24)നെയാണ് സുഹൈല്‍ദേവ് എക്‌സ്‌പ്രസില്‍ കുട്ടിയുമായി യാത്ര ചെയ്യുന്നതിനിടെ ലഖ്‌നൗ റെയില്‍വേ സ്‌റ്റേഷനില്‍ പോലീസ് അറസ്‌റ്റ് ചെയ്‌തത്. അമ്മയെ വിവാഹം കഴിക്കാന്‍ സമ്മര്‍ദ്ദം ചെലുത്താനാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നു സിങ് സമ്മതിച്ചതായി പോലീസ് പറഞ്ഞു. Read More…
Tag: Delhi crime
സ്ത്രീധന പീഡനം ; ആത്മഹത്യാകുറിപ്പ് കൈപ്പത്തിയിലും കൈത്തണ്ടയിലും എഴുതിവെച്ച് 25കാരി തൂങ്ങിമരിച്ചു
സ്ത്രീധനം ചോദിച്ച് നിരന്തരം പീഡനത്തിന് ഇരയായതിന് പിന്നാലെ കൈപ്പത്തിയിലും കൈത്തണ്ടയിലും ആത്മഹത്യാകുറിപ്പ് എഴുതിവെച്ച് 25 കാരി ആത്മഹത്യ ചെയ്തു. യുവതിയുടെ ഭര്‍ത്താവിനെയും ഭര്‍തൃവീട്ടുകാരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെങ്കിലും ഭര്‍തൃമാതാവും സഹോദരീ ഭര്‍ത്താവും ഇപ്പോള്‍ ഒളിവിലാണ്. നലാസോപാര വെസ്റ്റില് വെള്ളിയാഴ്ച വൈകുന്നേരം സംഗീത എന്ന യുവതിയാണ് ആത്മഹത്യ ചെയ്തത്. ഭര്‍തൃവീട്ടിലെ മുറിയിലെ സീലിംഗ് ഫാനില്‍ തൂങ്ങിമരിക്കുകയായിരുന്നു. ആത്മഹത്യാക്കുറിപ്പില്‍ ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു ഉണ്ടായിരുന്നത്. കഴിഞ്ഞ വര്‍ഷം മെയ് 21 നായിരുന്നു സംഗീതയും എഞ്ചിനീയര്‍ നിതേഷ് കണ്ണോജിയയും (28) വിവാഹിതരായത്. ആത്മഹത്യാക്കുറിപ്പില് ഇങ്ങനെ Read More…
ടാക്സി ഡ്രൈവറെ കൊലപ്പെടുത്തിയതിന് ഡല്‍ഹിയില്‍ അറസ്റ്റിലായത് കൊടും ക്രിമിനലുകള്‍
ന്യൂഡല്‍ഹി: കാര്‍മോഷണശ്രമത്തിനിടയില്‍ ടാക്സി ഡ്രൈവറെ കൊലപ്പെടുത്തിയതിന് ഡല്‍ഹിയില്‍ അറസ്റ്റിലായത് കൊടും ക്രിമിനലുകള്‍. കൊലപാതകശ്രമം, കവര്‍ച്ച, പിടിച്ചുപറി എന്നിങ്ങനെ 2018 മുതല്‍ പോലീസിന് തലവേദനയായി മാറിയ ആസിഫും മെഹ്രാജുമാണ് അറസ്റ്റിലായത്. ആസിഫ് 10 കേസുകളിലും മെഹ്‌രാജ് ഏഴു കേസുകളിലും പ്രതിയാണെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. മീററ്റിലും നോയിഡയിലും താമസിക്കുന്ന ആസിഫും മെഹ്രാജും ഗാസിയാബാദ്, മീററ്റ്, ഡല്‍ഹി എന്നിവിടങ്ങളില്‍ കുറ്റകൃത്യങ്ങള്‍ ചെയ്തു. രണ്ടുപേര്‍ക്കെതിരെയും ഗുണ്ടാ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. 2019-ല്‍ ഡല്‍ഹി കന്റോണ്‍മെന്റ്, ഐജിഐ എയര്‍പോര്‍ട്ട് എന്നിവിടങ്ങളിലെ കവര്‍ച്ചകളില്‍ ഇവര്‍ പങ്കെടുത്തിട്ടുണ്ടെന്ന് Read More…



