Crime

മദ്യപിച്ച് അടിവസ്ത്രം മാത്രം ധരിച്ച്, പുകവലിച്ച് കോടതിയുടെ വെര്‍ച്വല്‍ നടപടിയിലേക്ക് അതിക്രമിച്ചു കയറി; യുവാവ് അറസ്റ്റില്‍

ന്യൂഡല്‍ഹി: വെര്‍ച്വല്‍ കോടതി നടപടിക്രമങ്ങള്‍ക്കിടയിലേക്ക് ‘അതിക്രമിച്ച് കടന്നതിന്’ നിരവധികേസുകളില്‍ പ്രതിയായ യുവാവ് അറസ്റ്റില്‍. മോഷണം, മാലപൊട്ടിക്കല്‍ തുടങ്ങി അന്‍പതിലേറെ കേസുകളില്‍ പ്രതിയായ മുഹമ്മദ് ഇമ്രാന്‍ (32) എന്നയാളെയാണ് ഡല്‍ഹി പോലീസ് പിടികൂടിയത്. ഡല്‍ഹിയിലെ ഗോകുല്‍പുരി സ്വദേശിയായ ഇയാള്‍ അടിവസ്ത്രങ്ങള്‍ ധരിച്ച് മദ്യപിച്ചും പുകവലിച്ചുമായിരുന്നു ഇയാള്‍ കോടതി നടപടിക്രമങ്ങളുടെ ഇടയിലേക്ക് അനധികൃതമായി പ്രവേശിച്ചതെന്ന് പോലീസ് പറഞ്ഞു. സെപ്റ്റംബര്‍ 16,17 തീയതികളിലായിരുന്നു സംഭവം. തുടര്‍ന്ന് തിസ് ഹസാരി കോടതിയിലെ ജീവനക്കാരന്‍ അന്‍ഷുല്‍ സിംഘാളിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ സെപ്റ്റംബര്‍ 22-നാണ് കേസ് Read More…