Crime

പ്രണയസാഫല്യത്തിനായി പോലീസായി ആൾമാറാട്ടം, അറസ്റ്റിലായത് ബ്യൂട്ടീഷ്യനെ കബളിപ്പിച്ചതിന്

പൊലീസ് യൂണിഫോമില്‍ ബ്യൂട്ടിപാർലറിലെത്തിയശേഷം, സബ് ഇന്‍സ്പെക്ടറാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഫേഷ്യൽ ചെയ്ത് പണം കൊടുക്കാതെ മുങ്ങിയ യുവതി പിടിയില്‍. തമിഴ്നാട് നാഗർകോവിലാണ് ഈ തട്ടിപ്പ് നടന്നത്. തേനി, പെരിയപാളയം സ്വദേശിയായ അബി പ്രഭയെയാണ് (34) നാഗർകോവില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. എസ്.ഐ.യുടെ വേഷം ധരിച്ച് ഒരാള്‍ക്കും സംശയം തോന്നാത്ത വിധമാണ് ഈ സ്ത്രീ ബ്യൂട്ടിപാർലറിലെത്തിയത്. പാർവതിപുരം, ചിങ്കാരതോപ്പ് സ്വദേശി വെങ്കടേശിന്റെ ബ്യൂട്ടി പാർലറിൽനിന്നാണ് ഇവര്‍ ഫേഷ്യൽ ചെയ്തത്. ഫേഷ്യനുശേഷം പണം ചോദിച്ചപ്പോഴാണ് താൻ വടശ്ശേരി എസ്ഐയാണ്, കാശ് പിന്നെത്തരാം Read More…