കോട്ടയം: പാലാ രൂപതയിലെത്തി ബിഷപ്പിനെ സന്ദർശിച്ച എൻ.ഡി.എ സ്ഥാനാർഥി പി.സി. ജോർജ്, ഇത് രാഷ്ട്രീയ സന്ദർശനമല്ലെന്നും സഭയുമായി തനിക്ക് തർക്കങ്ങളില്ലെന്നും വ്യക്തമാക്കി. ദീപിക പത്രത്തിലെ വിമർശനങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന്, അത് ഫാരിസ് അബൂബക്കറിന്റെ പത്രമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. താൻ സഭയ്ക്കല്ല, കാഞ്ഞിരപ്പള്ളി ബിഷപ്പിന് എതിരാണെന്നും കന്യാസ്ത്രീ മഠങ്ങളിലടക്കം വിളിച്ച് യു.ഡി.എഫിന് വോട്ട് ചെയ്യാൻ നിർദേശിച്ച ബിഷപ്പിന്റെ നടപടി നിഷ്പക്ഷതയ്ക്ക് നിരക്കാത്തതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാഷ്ട്രീയ നേതൃത്വം കാണിക്കുന്ന ഇത്തരം തെറ്റുകൾ ഇനിയും ചോദ്യം ചെയ്യുമെന്നും ജോർജ് പറഞ്ഞു. മാർ Read More…
Tag: Deepika editorial
ബി.ജെ.പി സഹയാത്രികർക്ക് പരോക്ഷ മുന്നറിയിപ്പുമായി ‘ദീപിക’ മുഖപ്രസംഗം, യൂദാസ് കെട്ടിഞാന്നു ചത്തു, ഭരണകൂടത്തിന്റെ വെള്ളിനാണയങ്ങൾ വേണ്ട
യേശുവിന്റെ ക്രൂശീകരണവും യൂദാസിന്റെ വഞ്ചനയും ആത്മഹത്യയും പരാമർശിച്ചുകൊണ്ട് ബി.ജെ.പി അനുഭാവികളായ ക്രൈസ്തവർക്ക് പരോക്ഷ മുന്നറിയിപ്പുമായി കത്തോലിക്ക സഭയുടെ മുഖപത്രമായ ‘ദീപിക’ രംഗത്തെത്തി. ദുഃഖവെള്ളി ദിനത്തിലെ എഡിറ്റോറിയലിലൂടെയാണ് ഒറ്റുകാരെ രൂക്ഷമായ ഭാഷയിൽ സഭ വിമർശിക്കുന്നത്. ആവശ്യം കഴിഞ്ഞാൽ ഭരണകൂടങ്ങൾക്കും രാഷ്ട്രീയ നേതൃത്വങ്ങൾക്കും ഒറ്റുകാരെക്കൊണ്ട് യാതൊരു പ്രയോജനവുമില്ലെന്നും, ക്രിസ്തുവിനെ ഒറ്റിക്കൊടുത്ത ശേഷം യൂദാസ് ആത്മഹത്യ ചെയ്ത ചരിത്രം ഇതിന് തെളിവാണെന്നും ലേഖനം ഓർമ്മിപ്പിക്കുന്നു. സീസറിന്റെ ശത്രുവായും രാജ്യദ്രോഹിയായും മുദ്രകുത്തിയാണ് അന്ന് ക്രിസ്തുവിനെ വിചാരണ ചെയ്തത്. ഇന്നും എതിർസ്വരമുയർത്തുന്നവരെ കുരിശിലേറ്റാൻ ഉപയോഗിക്കുന്ന Read More…


