തമിഴ്നാട് പ്രീമിയർ ലീഗ് (TNPL 2026) ക്വാളിഫയർ 2 മത്സരത്തിൽ വിഡാ കോവൈ കിംഗ്സിനെതിരെയുള്ള 184 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ട്രിച്ചി ഗ്രാൻഡ് ചോളാസിന് തുടക്കത്തിൽ തന്നെ കനത്ത തിരിച്ചടിയേറ്റു. ഇന്നിംഗ്സിലെ ആദ്യ മൂന്ന് പന്തുകളിൽ തന്നെ അവരുടെ മൂന്ന് പ്രമുഖ ബാറ്റർമാർ റണ്ണൊന്നുമെടുക്കാതെ പവലിയനിൽ തിരിച്ചെത്തി. പേസർ കെ ദീപൻ ലിംഗേഷ് എറിഞ്ഞ ആദ്യ ഓവറിലാണ് കെ രാജ്കുമാർ, എസ് ശ്യാം സുന്ദർ, ജഗന്നാഥൻ കൗശിക് എന്നിവർ തുടർച്ചയായ പന്തുകളിൽ പൂജ്യത്തിന് പുറത്തായത്. ടി20 ക്രിക്കറ്റിൽ Read More…

