Spotlight

പ്രതിഫലമില്ല, 15 മണിക്കൂര്‍ ജോലി, നാല് കുട്ടികളുടെ അമ്മ നേരിട്ടത് നരകയാതന, വിദേശകാര്യമന്ത്രിക്ക് പരാതി- വീഡിയോ

മസ്‌കറ്റ്‌: ഒമാനിൽ ജോലിസ്ഥലത്ത് ക്രൂരമായ ചൂഷണത്തിനിരയായ ഹൈദരാബാദ് സ്വദേശിനിയായ വീട്ടമ്മ നാട്ടിലേക്ക് മടങ്ങാൻ അധികൃതരുടെ സഹായം തേടുന്നു. ഹൈദരാബാദിലെ പഹാഡി ഷെരീഫ് സ്വദേശിനിയായ ഷബ്‌നം ബീഗമാണ് ദിവസവും 15 മണിക്കൂറിലധികം കഠിന ജോലി ചെയ്തിട്ടും കൃത്യമായ പ്രതിഫലം പോലും ലഭിക്കാതെ വിദേശമണ്ണിൽ ദുരിതജീവിതം നയിക്കുന്നത്. നാട്ടിലെ പ്രാദേശിക ഏജന്റായ അർഷാദ് വഴി കഴിഞ്ഞ മാർച്ച് 26-നാണ് ഷബ്‌ന ജോലി തേടി ഒമാനിലേക്ക് പുറപ്പെട്ടതെന്ന് ബന്ധുക്കൾ വ്യക്തമാക്കി. പ്രതിമാസം 200 ഒമാനി റിയാൽ (ഏകദേശം 50,000 ഇന്ത്യൻ രൂപ) Read More…