ഡൽഹി, മുംബൈ തുടങ്ങിയ ഇന്ത്യൻ നഗരങ്ങളിൽ വൻ ഭീകരാക്രമണങ്ങൾക്ക് പദ്ധതിയിട്ട ഒമ്പത് ഭീകരർ അറസ്റ്റിലായതോടെ, ഒളിവിലിരിക്കുന്ന അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ വലംകൈയായ മുന്ന ജിംഗാഡയെക്കുറിച്ചുള്ള അന്വേഷണം വീണ്ടും ശക്തമായിരിക്കുകയാണ്. പാകിസ്താന്റെ ചാരസംഘടനയായ ഐഎസ്ഐയുമായി (ISI) ബന്ധമുള്ള ഈ ഭീകരസംഘത്തിന്റെ പ്രധാന സൂത്രധാരന്മാരിൽ ഒരാളാണ് ജിംഗാഡ.അറസ്റ്റിലായ ഭീകരർ രാജ്യത്തെ പ്രധാന സുരക്ഷാ കേന്ദ്രങ്ങൾ, ആണവനിലയങ്ങൾ, വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, വൈദ്യുതി നിലയങ്ങൾ എന്നിവ ആക്രമിക്കാൻ ലക്ഷ്യമിട്ടിരുന്നതായി ഡൽഹി പൊലീസിന്റെ സ്പെഷ്യൽ സെൽ അറിയിച്ചു. ഇവരിൽ നിന്ന് വൻതോതിൽ Read More…
Tag: Dawood Ibrahim
ഒടുവില്‍ ദാവൂദ് ഇബ്രാഹിമിന്റെ മുംബൈയിലെ ഭൂമി വാങ്ങാന്‍ ആളെത്തി, നാല് വട്ടം ലേലം വിളിച്ചിട്ടും വിൽക്കാത്ത ഭൂമി
മുംബൈ: ഒടുവില്‍ ദാവൂദ് ഇബ്രാഹിമിന്റെ മുംബൈ കസ്‌കറിലെ ഭൂമി വാങ്ങാന്‍ ആളെത്തി. അയാളുടെ പൂര്‍വിക സ്വത്തുക്കള്‍ ലേലം ചെയ്യാനുള്ള ശ്രമം 2017 ലാണു തുടങ്ങിയത്. പല തവണ ലേലം ചെയ്‌തെങ്കിലും ആളുകളെത്തിയില്ല. ഒടുവില്‍ ഈ മാസം അഞ്ചിനുള്ള ലേലം വിജയിക്കുകയായിരുന്നു. അടിസ്‌ഥാന വിലയേക്കാള്‍ 10 ലക്ഷം രൂപ കൂടുതല്‍ വിളിച്ചാണു ഭൂമി സ്വന്തമാക്കിയത്. 1993 മാര്‍ച്ച് 12ന് മുംബൈയില്‍ നടന്ന 12 ബോംബ് സ്‌ഫോടനങ്ങളുടെ സൂത്രധാരനാണു ദാവൂദ് ഇബ്രാഹിം. പാക് ചാര സംഘടനയുടെ സംരക്ഷണയോടെ പാകിസ്‌താനിലാണ് ഇപ്പോള്‍ Read More…
700 ഷാര്‍പ്പ് ഷൂട്ടർമാർ, ഉത്തരേന്ത്യ മുഴുവൻ നെറ്റ്‍വർക്ക്; ദാവൂദിന്റെ പാത പിന്തുടര്‍ന്ന് ലോറൻസ് ബിഷ്ണോയി
മഹാരാഷ്ട്ര മുൻ മന്ത്രി ബാബ സിദ്ദിഖിന്റെ കൊലപാതക ഉത്തരവാദിത്തം ലോറൻസ് ബിഷ്‌ണോയി ഏറ്റെടുത്തു. ഇതോടെ ഇവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. 700 ഷൂട്ടർമാരുമായി പ്രവർത്തിക്കുന്ന ദാവൂദ് ഇബ്രാഹിമിന്റെ പാത പിന്തുടരുന്ന സംഘമാണ് ഇതെന്ന് എൻഐഎ വ്യക്തമാക്കി . ലോറൻസ് ബിഷ്‌ണോയി, ഗോൾഡി ബ്രാർ എന്നിവരുൾപ്പെടെ 16 ഗുണ്ടാസംഘങ്ങൾക്കെതിരെ യുഎപിഎ നിയമപ്രകാരമാണ് എൻഐഎ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. കുറ്റപത്രത്തിൽ ലോറൻസ് ബിഷ്‌ണോയി സംഘത്തെ എൻഐഎ ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിയുമായാണ് താരതമ്യപ്പെടുത്തിയത് . മുപ്പത്തൊന്നുകാരനായ ലോറൻസ് ബിഷ്‌ണോയിയും സംഘവും ഉത്തരേന്ത്യയിൽ Read More…



