ഫുട്ബോള്‍താരം ജറാഡ് പിക്വേയുമായി പിരിഞ്ഞ ശേഷം അമേരിക്കയില്‍ തന്റെ മക്കളുമായി ശാന്തജീവിതം നയിച്ചുവരികയാണ് ഗായിക ഷക്കീറ. കൊളംബിയന്‍ ഗായിക ഈ ആഴ്ച ആദ്യം ഒരു അജ്ഞാതനുമായി അത്താഴം കഴിക്കുന്ന വിവരം പുറത്തുവന്നു. വ്യക്തി ആരാണെന്നോ ഇരുവരും ഡേറ്റിലായിരുന്നോ എന്നും സംശയം ഉയരുകയാണ്. തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ ഒരു വീഡിയോ പങ്കുവെച്ച് ടിഎംഇസഡ് ആണ് വാര്‍ത്ത ആദ്യം പുറത്തുവിട്ടത്. മിയാമി ബീച്ചിലെ ദി സ്റ്റാന്‍ഡേര്‍ഡ് ഹോട്ടലിലെ ലിഡോ ബേസൈഡ് റെസ്റ്റോറന്റിലെ മറ്റൊരു അതിഥിയാണ് ക്ലിപ്പ് റെക്കോര്‍ഡ് ചെയ്തിരിക്കുന്നത്. Read More…