Featured Spotlight

ഡേറ്റ ചോര്‍ച്ചയില്‍ സര്‍ക്കാരിന് ഹൈക്കോടതിയില്‍ വന്‍ തിരിച്ചടി; ‘സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം’

മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നുള്ള പ്രചാരണ സന്ദേശങ്ങൾക്കായി ‘സ്പാർക്’ പോർട്ടലിൽ നിന്നുള്ള ഡേറ്റ ദുരുപയോഗം ചെയ്യുന്നത് തടയണമെന്ന ഹർജിയിൽ മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെ ഹൈക്കോടതിയുടെ കടുത്ത വിമർശനം. ഔദ്യോഗിക ആവശ്യങ്ങൾക്കല്ലാതെ ഇത്തരം വ്യക്തിഗത വിവരങ്ങൾ ഉപയോഗിക്കുന്നത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് നിരീക്ഷിച്ച കോടതി, പൗരന്മാരുടെ വിവരങ്ങൾക്ക് എന്ത് സുരക്ഷയാണുള്ളതെന്ന് ആരാഞ്ഞു. തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സർക്കാർ ആനുകൂല്യങ്ങളെക്കുറിച്ച് ഓർമ്മിപ്പിച്ച് മുഖ്യമന്ത്രി ജീവനക്കാർക്ക് അയച്ച സന്ദേശങ്ങളാണ് വിവാദത്തിന് ആധാരമായത്. കേസിൽ വിശദീകരണം നൽകുന്ന വെള്ളിയാഴ്ച വരെ കൂടുതൽ സന്ദേശങ്ങൾ അയയ്ക്കില്ലെന്ന് സർക്കാർ അഭിഭാഷകൻ കോടതിയിൽ Read More…