Health

ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നത് പ്രമേഹ സാധ്യത കുറയ്ക്കുമെന്ന് പഠനം

ഒരു ആഴ്ചയില്‍ അഞ്ച് ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത കുറയ്ക്കുമെന്ന് യുഎസിലെ ഒരു പഠനം വ്യക്തമാക്കുന്നു.ചോക്ലേറ്റില്‍ ഉയര്‍ന്ന അളവിലുള്ള ഫ്‌ളാവനോളുകള്‍ അടങ്ങിയിരിക്കുന്നു.പഴങ്ങളിലും പച്ചക്കറികളിലും കാണപ്പെടുന്ന പ്രകൃതിദത്ത സംയുക്തമാണ് ഇത്. ഇവ ഹൃദയാരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും പ്രമേഹ സാധ്യത കുറയ്ക്കുന്നതിനും സഹായിക്കുന്നു. പ്രമേഹം, ഹൃദ്രോഗം അല്ലെങ്കില്‍ ക്യാന്‍സര്‍ എന്നിവയില്ലാത്ത സ്ത്രീ നഴ്‌സുമാരുടെയും പുരുഷ ഹെല്‍ത്ത് കെയര്‍ പ്രൊഫഷണലുകളുടെയും മൂന്ന് ദീര്‍ഘകാല യുഎസ് നിരീക്ഷണ പഠനങ്ങളില്‍ നിന്നുള്ള ഡാറ്റയാണ് ഗവേഷകര്‍ പഠനത്തിനായി ഉപയോഗിച്ചത് . ടൈപ്പ് 2 Read More…