Oddly News

കൊറിയന്‍ വിവാഹച്ചടങ്ങില്‍ ഇന്ത്യന്‍ ഗാനത്തിനു ചുവടുവെച്ച് കാണികളെ ഞെട്ടിച്ച് ആഫ്രിക്കന്‍ യുവതി

കല രാജ്യാതിര്‍ത്തിള്‍ മറികടക്കുമെന്ന് പലപ്പോഴും പറയാറുണ്ട്, ഇന്‍സ്റ്റാഗ്രാമില്‍ പങ്കിട്ട ഈ വീഡിയോ അത് തികച്ചും യാഥാര്‍ത്ഥ്യമാക്കുന്നു. ഒരു ആഫ്രിക്കന്‍ യുവതി തന്റെ കൊറിയന്‍ സുഹൃത്തിന്റെ വിവാഹത്തോടനുബന്ധിച്ച് നടത്തിയ മനോഹമായ നൃത്ത പ്രകടനമാണ് ഇതില്‍ കാണിക്കുന്നത്. ഇതിനായി അവര്‍ തിരഞ്ഞെടുത്തതാകട്ടെ കോക്ക് സ്റ്റുഡിയോ ഇന്ത്യയില്‍ നിന്നുള്ള ചൗധരി എന്ന ഗാനവും. View this post on Instagram A post shared by Sarah Saeed | Travel Blogger (@sarahsaidd__) ‘ഞാന്‍ എന്റെ കൊറിയന്‍ സുഹൃത്തിന്റെ വിവാഹത്തില്‍ Read More…

Oddly News

വിവാഹ മോചനം ആഘോഷിക്കപ്പെടേണ്ടതാണോ? നൃത്തം ചവിട്ടിയ യുവതിയുടെ പോസ്റ്റ് വൈറല്‍

വിവാഹമോചനവും പുനര്‍വിവാഹവുമൊക്കെ സാധാരണഗതിയില്‍ ഏഷ്യന്‍രാജ്യങ്ങളിലെ ജനതയെ സംബന്ധിച്ചിടത്തോളം എന്നും ആകുലപ്പെടുത്തുന്നതും നിഷിദ്ധവുമായി കരുതുന്ന കാര്യമാണ്. എന്നാല്‍ അമേരിക്കയില്‍ വിവാഹമോചനം ഒരു പാകിസ്താന്‍കാരി സ്വാതന്ത്ര്യദിനമായിട്ടാണ് ആഘോഷിച്ചത്. പാര്‍ട്ടി സംഘടിപ്പിച്ചും അതില്‍ നൃത്തം ചെയ്തുമാണ് യുവതി വിവാഹമോചനം ആഘോഷിച്ചത്. അമേരിക്കയില്‍ താമസിക്കുന്ന യുവതി പര്‍പ്പിള്‍ ലെഹംഗയില്‍ ബോളിവുഡ് ഗാനങ്ങള്‍ക്കൊപ്പം സദസ്സിന്റെ ആര്‍പ്പുവിളിക്കും ബഹളത്തിനും ഇടയില്‍ ആഹ്ലാദത്തോടെ നൃത്തം ചെയ്യുന്ന വീഡിയോ പോസ്റ്റ് ചെയ്തിരിക്കുകയുമാണ്. ‘വിവാഹമോചനം മുബാറക്ക്’ എന്ന് എഴുതിയിരിക്കുന്ന ബലൂണുകളും മറ്റും പശ്ചാത്തലത്തില്‍ കാണാനാകും. ‘ഇതെല്ലാം നമ്മുടെ നാട്ടില്‍ തുടര്‍ന്നാല്‍ Read More…

Oddly News

മെഹന്തി നൃത്തത്തിനിടെ ഹൃദയസ്തംഭനം; വധുവിന് ദാരുണാന്ത്യം

വിവാഹം എന്നത് ഏതൊരു വ്യക്തിയുടെ ജീവിതത്തിലെയും പ്രധാനപ്പെട്ട നിമിഷമാണ്. എന്നാല്‍ ആ നിമിഷം ഒരു ദുരന്തമായി പരിണമിച്ചാലോ? നൈനിറ്റാളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തത് അത്തരത്തിലുള്ള ഒരു സംഭവമാണ്. വിവാഹത്തിനോടനുബന്ധിച്ച് നടത്തിയ ആഘോഷങ്ങള്‍ക്കിടെ ഹൃദയസ്തംഭനം മൂലം നവവധു മരിച്ചു.ഡല്‍ഹി സ്വദേശിയായ ശ്രേയ ജയിനിനാണ് ഈ ദാരുണാന്ത്യം. നൈനിറ്റാളിലെ ഒരു റിസോര്‍ട്ടില്‍ വിവാഹത്തിനോടനുബന്ധിച്ച് ആഘോഷങ്ങള്‍ നടത്താന്‍ ഇരുവരുടെയും കുടുംബാംഗങ്ങള്‍ തീരുമാനിച്ചിരുന്നു. മെഹന്തി ആഘോഷത്തിനിടെ നൃത്തം ചെയ്തുകൊണ്ടിരുന്ന ശ്രെയ വേദിയില്‍ ബോധംകെട്ട് വീഴുകയായിരുന്നു. ഉടന്‍തന്നെ ബന്ധുക്കള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായി സാധിച്ചില്ല. Read More…