ചെറുതുരുത്തി: തൃശ്ശൂർ ചെറുതുരുത്തിയിലെ ഒരു ഹോട്ടൽ മുറിയിൽ നൃത്താധ്യാപികയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. മലപ്പുറം സ്വദേശിയായ ധനലക്ഷ്മി (55) ആണ് കൊല്ലപ്പെട്ടത്. വിവാഹം കഴിക്കണമെന്ന് ധനലക്ഷ്മി നിർബന്ധിച്ചതിനെത്തുടർന്ന് സുഹൃത്തായ വിഗീഷ് ഇവരെ ക്രൂരമായി വധിക്കുകയായിരുന്നു. മലപ്പുറം സ്വദേശികളായ ധനലക്ഷ്മിയും വിഗീഷും തമ്മിൽ ഏറെക്കാലമായി പ്രണയത്തിലായിരുന്നു. ഇന്നലെ രാത്രിയാണ് ഇരുവരും ചെറുതുരുത്തിയിലെ ഹന്ന റസിഡൻസിയിൽ മുറിയെടുത്തത്. തുടർന്നുണ്ടായ തർക്കങ്ങളാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. തനിക്ക് ഭാര്യയാകണമെന്ന് ധനലക്ഷ്മി ആവശ്യപ്പെട്ടെങ്കിലും വിഗീഷ് അതിന് വഴങ്ങിയില്ല. ഇതേത്തുടർന്നുണ്ടായ രൂക്ഷമായ വാഗ്വാദത്തിനൊടുവിൽ Read More…

