സ്‌ക്രീനുകള്‍ കീഴടക്കിയ ഈ കാലഘട്ടത്തില്‍ വായനയ്ക്ക് വലിയ പ്രാധാന്യം ലഭിക്കുന്നില്ല. ഷോര്‍ട്ട് വീഡിയോകളും റീലുകളും നമ്മുടെ ഒഴിവുസമയങ്ങളെ കവര്‍ന്നെടുക്കുമ്പോള്‍, ശ്രദ്ധയോടെ ഒരു പുസ്തകം വായിക്കുക എന്നത് പലര്‍ക്കും പ്രയാസകരമാകുന്നു. തിരക്കേറിയ ജീവിതശൈലിക്കിടയില്‍ വായന പൂര്‍ണ്ണമായും നിലച്ചുപോകാതിരിക്കാന്‍ അത് ദിവസവുമുള്ള ഒരു ശീലമാക്കേണ്ടത് അത്യാവശ്യമാണ്. വായന തലച്ചോറിനുള്ള ഒരു വ്യായാമമാണ്. വായനയിലൂടെ തലച്ചോറിലെ നാഡീബന്ധങ്ങള്‍ മെച്ചപ്പെടുന്നു, ഓര്‍മ്മശക്തി, ഏകാഗ്രത, വിമര്‍ശനാത്മക ചിന്ത എന്നിവ വര്‍ദ്ധിക്കുന്നു, വ്യക്തമായി ചിന്തിക്കാനും കാര്യങ്ങളെ ആഴത്തില്‍ വിശകലനം ചെയ്യാനും സഹായിക്കുന്നു. മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനും Read More…
Tag: Daily Habits
40 കഴിഞ്ഞ സ്ത്രീയാണോ? ഈ ദൈനംദിന ശീലങ്ങൾ വൃക്കകളെ നിശബ്ദമായി നശിപ്പിക്കും; മുന്നറിയിപ്പുമായി ഡോക്ടർ
ലോകമെമ്പാടും വൃക്കരോഗികളുടെ എണ്ണം ഭയാനകമാംവിധം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇന്റർനാഷണൽ സൊസൈറ്റി ഓഫ് നെഫ്രോളജിയുടെ കണക്കനുസരിച്ച്, ലോകമെമ്പാടും 85 കോടിയിലധികം ആളുകൾ വിവിധ തരം വൃക്കരോഗങ്ങളാൽ ബുദ്ധിമുട്ടുന്നുണ്ട്. പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം എന്നിവ വർദ്ധിക്കുന്നതാണ് ഇതിന് പ്രധാന കാരണം. രക്തത്തിലെ മാലിന്യങ്ങളും അധിക ദ്രാവകവും നീക്കം ചെയ്യുക, രക്തസമ്മർദ്ദം നിയന്ത്രിക്കുക, ഇലക്ട്രോലൈറ്റുകളുടെ അളവ് ക്രമീകരിക്കുക, ഹോർമോണുകൾ ഉത്പാദിപ്പിക്കുക എന്നിങ്ങനെ ശരീരത്തിലെ സുപ്രധാന ധർമ്മങ്ങളാണ് വൃക്കകൾ നിർവ്വഹിക്കുന്നത്. അതിനാൽ വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. വൃക്കരോഗങ്ങൾ നേരത്തെ തിരിച്ചറിഞ്ഞാൽ ചികിത്സയും ഫലപ്രാപ്തിയും Read More…
എന്തുകൊണ്ട് യോഗ ശീലിക്കണം? ഈ കാരണങ്ങള്‍ മറുപടി നല്‍കും
ശരീരത്തിനും മനസിനും വളരെയധികം പ്രയോജനം തരുന്ന ഒന്നാണ് യോഗ. ജീവിതശൈലീ രോഗങ്ങള്‍ പോലും വരുതിയില്‍ കൊണ്ട് വരാന്‍ ചിട്ടയായ യോഗയിലൂടെ സാധിയ്ക്കും. ശരിയായ ഉറക്കവും ശരീരത്തിന് ഊര്‍ജ്ജവും നല്‍കാന്‍ യോഗയ്ക്ക് സാധിയ്ക്കും. യോഗയുടെ ആരോഗ്യ ഗുണങ്ങള്‍ എത്ര പറഞ്ഞാലും തീരില്ലെന്ന് തന്നെ പറയേണ്ടി വരും. യോഗ ചെയ്താല്‍ ശരീരത്തിന് കിട്ടുന്ന ഗുണങ്ങളെ കുറിച്ച് അറിയാം. മൈഗ്രെയിന്‍ തടയുന്നതിന് ഇത് നിങ്ങളെ സഹായിക്കും – മൈഗ്രെയിനുകളും തലവേദനയും ഇന്നത്തെ കാലത്ത് പല ആളുകളും അനുഭവിക്കുന്ന സാധാരണ പ്രശ്‌നങ്ങളാണ്. തലച്ചോറിലേക്കുള്ള Read More…
നിങ്ങള്‍ക്ക് വൃക്കരോഗ സാധ്യതയുണ്ടോ? ഈ പരിശോധനയിലൂടെ രോഗം മുൻകൂട്ടി അറിയാം
എല്ലാ വര്‍ഷത്തിലും മാര്‍ച്ച് മാസത്തിലെ രണ്ടാമത്തെ വ്യാഴാഴ്ച്ച ലോകമെമ്പാടും വൃക്കദിനമായിയാണ് ആചരിക്കുന്നത്. ഈ വര്‍ഷത്തെ വൃക്കദിനം മാര്‍ച്ച് 13നായിരുന്നു. ഈ ദിവസം ലക്ഷ്യമാക്കുന്നത് വൃക്കകളുടെ ആരോഗ്യത്തിനെക്കുറിച്ചും വൃക്കരോഗങ്ങള്‍ നേരത്തെ കണ്ടെത്തേണ്ടതിന്റെ പ്രാധാന്യത്തിനെപറ്റിയും അവബോധം ഉണ്ടാക്കുകയെന്നതാണ്. നിങ്ങളുടെ വൃക്കകളുടെ പ്രവര്‍ത്തനം ശരിയായ രീതിയിലാണോ. ഈ വര്‍ഷത്തെ പ്രമേയം തന്നെ ” നിങ്ങളുടെ വൃക്കകള്‍ ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടോ? നേരത്തെ കണ്ടെത്താം, സംരക്ഷിക്കാം, വൃക്കകളുടെ ആരോഗ്യം ‘ എന്നതാണ്.ഉയര്‍ന്ന രക്ത സമ്മര്‍ദം, പ്രമേഹം, വൃക്കരോഗത്തിന്റെ കുടുംബചരിത്രം തുടങ്ങിയ രോഗസാധ്യതാഘടകങ്ങള്‍ തിരിച്ചറിയാം. പതിവായുള്ള Read More…




