ടെക്സാസ്: യു.എസിലെ ടെക്സാസില്‍ നടന്ന ചെസ് പ്രദര്‍ശന മത്സരത്തില്‍ ഇന്ത്യയുടെ ലോകചാമ്പ്യന് ദൊമ്മരാജു ഗുകേഷിന്റെ ‘രാജാവി’നെ കാണികള്‍ക്കിടയിലേക്ക് വലിച്ചെറിഞ്ഞ് യു.എസിന്റെ ഹിക്കാരു നക്കാമുറ. ”ചെക്ക്മേറ്റ്: യു.എസ്.എ./ഇന്ത്യ” എന്ന പ്രദര്‍ശന മത്സരത്തിലാണു സംഭവം. ഗുകേഷിനെ തോല്‍പ്പിച്ചതിനു പിന്നാലെയാണു നക്കാമുറ ‘രാജാവി’നെ എടുത്ത് കാണികള്‍ക്കിടയിലേക്കു വലിച്ചെറിഞ്ഞ് നക്കാമുറ വിജയാഘോഷം നടത്തുകയായിരുന്നു. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെ വിമര്‍ശനങ്ങള്‍ സജീവമായി. കരു വലിച്ചെറിഞ്ഞത് അനാദരവാണെന്നും അത്തരം വിജയാഘോഷം ചെസ് താരങ്ങള്‍ക്കു യോജിച്ചതല്ലെന്നുമാണു വിമര്‍ശനം. മുന്‍ ലോക ചാമ്പ്യന്മാരുള്പ്പെടെയുള്ളവര് താരത്തെ വിമര്‍ശിച്ച് Read More…

