Crime

50 ലക്ഷം പിൻവലിക്കാൻ ബാങ്കിലെത്തിയത് രണ്ടുതവണ, മാനേജർക്ക് സംശയം; വൃദ്ധദമ്പതികള്‍ സൈബർ തട്ടിപ്പിൽ നിന്നു രക്ഷപ്പെട്ടു

ചങ്ങനാശേരി: ബാങ്ക്‌ ജീവനക്കാരുടെ അവസരോചിതമായ ഇടപെടലിലൂടെ വെര്‍ച്ച്വല്‍ അറസ്‌റ്റിലൂടെ പെരുന്ന സ്വദേശികളായ വയോധിക ദമ്പതികളുടെ 50 ലക്ഷം രൂപ തട്ടിയെടുക്കാനുള്ള സൈബര്‍ തട്ടിപ്പുകാരുടെ ശ്രമം പോലീസ്‌ തടഞ്ഞു . കോട്ടയം സൈബര്‍ പോലീസിന്റെയും ചങ്ങനാശേരി എസ്‌.ഐയുടെയും സമയോചിതമായ ഇടപെടീലിലുടെയാണു കബളിപ്പിക്കല്‍ തടഞ്ഞത്‌. ദമ്പതികളുടെ അക്കൗണ്ട്‌ മുഖേന പരിധിയില്‍ കവിഞ്ഞുള്ള സാമ്പത്തിക ഇടപാടുകള്‍ നടത്തിയിട്ടുണ്ടെന്നും ഇതു രാജ്യവിരുദ്ധ ഇടപാടുകള്‍ക്കായി ഉപയോഗിക്കുന്നുണ്ടെന്നു കണ്ടത്തിയെന്നും പറഞ്ഞായിരുന്നു തട്ടിപ്പിനു തുടക്കം. വെര്‍ച്ച്വല്‍ അറസ്‌റ്റിലാണെന്നും പോലീസ്‌ ഓഫീസറുടെ വേഷത്തില്‍ വാട്‌സ്‌ ആപ്പ്‌ വഴി വീഡിയോ Read More…

Crime

ഇന്ത്യ– പാക്ക് സംഘർഷം മുതലെടുത്ത് സൈബർ കുറ്റവാളികൾ: കണ്ണുമടച്ച് സന്ദേശങ്ങൾ തുറക്കരുത്, വൈറസ് ഫയലുകളുമായി ഹാക്കർമാർ

ഇന്ത്യ– പാക്ക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ, വാട്സാപ്, ഇ-മെയിൽ, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ എന്നിവയിലൂടെ സൈബർ കുറ്റകൃത്യങ്ങൾ വർധിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ്. ബാങ്കിങ് വിവരങ്ങൾ അടക്കം തട്ടിയെടുക്കാൻ വിവിധ ഫയലുകളും മറ്റും അയയ്ക്കുന്ന സംഘം സജീവമായതായി അധികൃതർ അറിയിച്ചു. എക്സ്ക്ലൂസീവ് അപ്ഡേറ്റുകൾ, സംഘർഷവുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ ചോർന്ന ഫയലുകൾ എന്ന പേരിൽ അയയ്ക്കുന്നതിൽ ക്ലിക്ക് ചെയ്താൽ ഫോൺ ഹാക്ക് ചെയ്യപ്പെടാം. എക്സിക്യൂട്ടബിൾ ഫയലുകളുടെ രൂപത്തിലെത്തുന്ന സന്ദേശങ്ങൾ ഡൗൺലോഡ് ചെയ്താൽ, വൈറസ് ഇൻസ്റ്റാൾ ചെയ്യപ്പെടും. ഇതുവഴി സ്വകാര്യ – ബാങ്കിങ് വിവരങ്ങൾ Read More…