ഫരീദാബാദിലെ ദാബുവ കോളനിയിൽ നിന്നും പുറത്തുവരുന്ന ഒരു വിചിത്ര സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. അപ്രതീക്ഷിതമായി കിടപ്പുമുറിയിലേക്ക് ഒരു പശുവും കാളയും അതിക്രമിച്ചു കയറിയതിനെ തുടർന്ന് ജീവൻ ഭയന്ന്, സഹായം എത്തുന്നതുവരെ ഒരു യുവതി ഏകദേശം രണ്ട് മണിക്കൂർ ഒരു അലമാരയിൽ അഭയംതേടി. ബുധനാഴ്ച രാവിലെയാണ് സംഭവം. റിപ്പോർട്ടുകൾ പ്രകാരം സപ്ന സാഹു എന്ന യുവതി വീട്ടിൽ പ്രാർത്ഥന നടത്തുകയായിരുന്നു. കുട്ടികൾ അമ്മായിയുടെ വീട്ടിൽ പോയിരുന്നു. പെട്ടെന്ന്, ഒരു പശു നേരെ അവരുടെ കിടപ്പുമുറിയിലേക്ക് Read More…