ഉയർന്ന അളവിൽ ജലം അടങ്ങിയിട്ടുള്ളതും, ശരീരത്തിന് ഉന്മേഷം നൽകുന്നതുമായ കുക്കുമ്പർ (കക്കിരി) പോഷകഗുണങ്ങൾ നിറഞ്ഞ ഒരു മികച്ച വേനൽക്കാല ഭക്ഷണമാണ്. നാരുകൾ, വൈറ്റമിനുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമായതിനാൽ ഇവ ആരോഗ്യകരമായ ഭക്ഷണക്രമത്തിന്റെ ഭാഗമായി നിർദ്ദേശിക്കപ്പെടാറുണ്ട്. എന്നാൽ പൊതുവെ സുരക്ഷിതമാണെങ്കിലും, ചില സാഹചര്യങ്ങളിൽ കുക്കുമ്പർ ചില പാർശ്വഫലങ്ങൾക്കും ആരോഗ്യപ്രശ്നങ്ങൾക്കും കാരണമായേക്കാമെന്ന് ഗുരുഗ്രാമിലെ ഫോർട്ടിസ് മെമ്മോറിയൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ചീഫ് ക്ലിനിക്കൽ ന്യൂട്രീഷ്യനിസ്റ്റായ ദീപ്തി ഖതുജ വ്യക്തമാക്കുന്നു. ‘ഫിറ്റോതെറാപ്പി’ ജേണലിൽ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, അപൂർവ്വമായി കുക്കുമ്പറിലുള്ള കീടനാശിനികളുടെ സാന്നിധ്യം ഛർദ്ദിക്കും Read More…

