പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ– പാക്ക് നയതന്ത്ര ബന്ധത്തിൽവന്വിള്ളൽ വീണതോടെ മുടങ്ങിയത് പാവം രാജസ്ഥാൻ സ്വദേശിയുടെ വിവാഹം. വാഗ-അട്ടാരി അതിർത്തി അടച്ചതോടെ ഇനിയെന്ന് ഒന്നാകുമെന്ന് അറിയാതെ കാത്തിരിക്കുകയാണ് രാജസ്ഥാൻ സ്വദേശിയായ യുവാവും പാക്ക് സ്വദേശിയായ യുവതിയും. അതിർത്തി അടച്ചതോടെ ബാർമർ സ്വദേശിയായ ഷൈന്തൻ സിങ്ങിനും കുടുംബത്തിനും പാക്കിസ്ഥാനിലേക്കു പ്രവേശിക്കാനാകാതെ നാട്ടിലേക്ക് മടങ്ങേണ്ടിവന്നു. നാലു വർഷം മുൻപായിരുന്നു പാക്കിസ്ഥാനിലെ സിന്ധ് സ്വദേശിയായ കേസർ കൻവാറുമായുള്ള ഷൈന്തൻ സിങ്ങിന്റെ പ്രണയം തുടങ്ങിയത്. നയതന്ത്ര ബന്ധത്തിലെ വിള്ളൽ കാരണം വിവാഹ ചടങ്ങിനുള്ള Read More…