ഗോവയിലെ ഖണ്ഡേപാറിൽ ഒരു വീട്ടുപറമ്പിൽ കൂറ്റൻ മുതല ഇറങ്ങിയത് പ്രദേശവാസികളിൽ വലിയ പരിഭ്രാന്തി സൃഷ്ടിച്ചു. സാധാരണ ദിവസമായിരുന്ന ഇവിടെ ആളുകൾ നോക്കിനിൽക്കെയാണ് മുതല സ്വൈര്യവിഹാരം നടത്തിയത്. മുതലയെ കണ്ട് പരിഭ്രാന്തരായ തെരുവുനായ്ക്കൾ അതിനുനേരെ ഉച്ചത്തിൽ കുരച്ചുകൊണ്ട് നിൽക്കുന്നതും കാണാമായിരുന്നു. റെസിഡൻഷ്യൽ പ്രദേശത്തൂടെ മുതല നടന്നുനീങ്ങുന്ന വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പുറത്തിരിക്കുകയായിരുന്ന ചിലർ മുതല വീടിന് അടുത്തേക്ക് വരുന്നത് കണ്ട് പെട്ടെന്ന് തന്നെ വീടിനുള്ളിലേക്ക് കയറി രക്ഷപ്പെട്ടു. വീടുകൾക്ക് തൊട്ടടുത്ത് ഇത്രയും വലിയൊരു ഉരഗത്തെ കണ്ടത് നാട്ടുകാരിൽ Read More…

