Oddly News

മുതലക്കുഞ്ഞുങ്ങള്‍ക്കൊപ്പം കളിക്കുന്ന നാലുവയസുകാരി ; ഞെട്ടിപ്പിയ്ക്കുന്ന വീഡിയോ

സാഹസികമായ പല വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. അത്തരത്തില്‍ ഒരു വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ഇരുന്നൂറിലധികം മുതലക്കുഞ്ഞുങ്ങള്‍ക്കൊപ്പം കളിക്കുന്ന നാലുവയസുകാരിയുടെ വീഡിയോയാണ് പുറത്ത് വന്നത്. തായ്‌ലന്‍ഡില്‍ നിന്നാണ് ഈ ഞെട്ടിപ്പിയ്ക്കുന്ന വീഡിയോ പുറത്ത് വന്നത്. തായ് സ്വദേശിനിയായ ക്വാന്റൂഡി സിരിപ്രീച്ചയാണ് തന്റെ മകള്‍ മുതലകള്‍ക്കൊപ്പം കളിയ്ക്കുന്ന വീഡിയോ പുറത്ത് വിട്ടത്. കുട്ടി മുതലക്കുഞ്ഞുങ്ങളെ കൈയിലെടുത്ത് കളിക്കുന്നതും അവയ്‌ക്കൊപ്പം വെള്ളത്തില്‍ കിടന്ന് ഉല്ലസിക്കുന്നതും വീഡിയോയില്‍ കാണാം. തായ് മാധ്യമങ്ങള്‍ നല്‍കുന്ന വിവരപ്രകാരം തായ്ലന്‍ഡില്‍ മുതല ഫാം നടത്തുകയാണ് ക്വാന്റൂഡി. Read More…

Crime

ഭര്‍ത്താവിന്റെ പീഡനം സഹിക്കാന്‍ കഴിഞ്ഞില്ല ; മകനെ മുതലക്കുളത്തിലേക്ക് വലിച്ചെറിഞ്ഞ് അമ്മ, ആറ് വയസുകാരന് ദാരുണാന്ത്യം

ആറുവയസ്സുള്ള മകനെ മുതലകള്‍ക്ക് ഏറിഞ്ഞുകൊടുത്ത 32 കാരിയെ പോലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടകയിലെ ഉത്തര കന്നഡയിലെ ഹലമാദി ഗ്രാമത്തില്‍ ശനിയാഴ്ച രാത്രി നടന്ന സംഭവത്തില്‍ മുതലകള്‍ ധാരാളമുള്ള കനാലിലേക്ക് മകനെ എറിഞ്ഞു കൊലപ്പെടുത്തിയത് സാവിത്രി എന്ന സ്ത്രീയാണ്. മകന്‍ വിനോദിന്റെ ശ്രവണ വൈകല്യത്തെ ചൊല്ലി ഇവര്‍ തന്റെ ഭര്‍ത്താവുമായി വഴക്കടിച്ചിരുന്നു. ശനിയാഴ്ച രാത്രിയിലും ഭര്‍ത്താവ് രവികുമാറുമായി സാവിത്രി വഴക്കടിക്കുകയും രൂക്ഷമായ തര്‍ക്കത്തെ തുടര്‍ന്ന് രാത്രി 9 മണിയോടെ സാവിത്രി മകനെ കനാലില്‍ തള്ളിയിടകയും ചെയ്തതായി പോലീസ് ആരോപിക്കുന്നു. Read More…