Crime

തീ പറത്തി 8 കി.മീ. മരണപ്പാച്ചിൽ; വാഹനങ്ങള്‍ ഇടിച്ചുതെറിപ്പിച്ച് മദ്യലഹരിയില്‍ 18കാരന്റെ ഡ്രൈവിങ്,വാഹനങ്ങൾ കുറുകെയിട്ട് തടഞ്ഞ് നാട്ടുകാർ

ചങ്ങനാശേരി: പതിനെട്ടുകാരൻ കാറിൽ അമിതവേഗത്തിൽ പാഞ്ഞ് ഒട്ടേറെ വാഹനങ്ങളിൽ ഇടിച്ച് നിരവധി പേർക്ക് പരുക്കേറ്റു. പായിപ്പാട് മുതൽ തെങ്ങണ കണ്ണവട്ട വരെയാണ് യുവാവ് ഭീതിയുടെ അന്തരീക്ഷം സൃഷ്ടിച്ച് വാഹനം ഓടിച്ചത്. അപകടത്തിൽ ടയർ പൊട്ടിയിട്ടും കാർ റോഡിലൂടെ തീ പറത്തി മുന്നോട്ട് പാഞ്ഞു. തുടർന്ന് മറ്റു വാഹനങ്ങളിൽ പിന്തുടർന്നെത്തിയ നാട്ടുകാരാണ് കാർ തടഞ്ഞുനിർത്തി പതിനെട്ടുകാരനെ പൊലീസിന് കൈമാറിയത്. ഇന്നലെ വൈകിട്ട് ആറരയോടെയാണ് നാടിനെ നടുക്കിയ ഈ സംഭവമുണ്ടായത്. തിരുവല്ല സ്വദേശിയായ ഗോകുൽ വിനുവാണ് അപകടകരമായി കാറോടിച്ചിരുന്നത്. ആശാരിമുക്ക് Read More…

Crime

കൂട്ടുകാരന്‍ കഴുത്തില്‍ കയര്‍ മുറുക്കി, ഏഴു വയസ്സുകാരന്‍ മരിച്ചു; മകനെ രക്ഷിക്കാൻ മൃതദേഹം ഒളിപ്പിച്ച് അമ്മ

ചെന്നൈ: മധുരയിൽ കളിക്കാൻ പോയ ഏഴു വയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കുട്ടിയുടെ കൂട്ടുകാരന്റെ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ സുഹൃത്തായ പത്തുവയസ്സുകാരൻ കഴുത്തിൽ കയർ മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. മൃതദേഹം ഒളിപ്പിച്ചതിനാണ് സുഹൃത്തിന്റെ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച കളിക്കാനായി വീട്ടിൽനിന്ന് പുറത്തുപോയ മുത്തുവേൽ എന്ന കുട്ടിയെ കാണാതാവുകയായിരുന്നു. തെരച്ചിൽ നടത്തിയിട്ടും കുട്ടിയെ കണ്ടെത്താനാകാതെ വന്നതോടെ മാതാവ് പൊലീസിൽ പരാതി നൽകി. തുടർന്ന് 90 പൊലീസുകാരെ അഞ്ച് പ്രത്യേക സംഘങ്ങളാക്കി Read More…