കൊച്ചി: കൊച്ചിയില്‍ കസ്‌റ്റഡിയിലെടുത്ത കുപ്രസിദ്ധ മോഷ്‌ടാവ് ബണ്ടി ചോറിനെ വിട്ടയച്ചു. സംശയാസ്‌പദമായി ഒന്നുമില്ലെന്നും അതിനാലാണു വിശദമായ ചോദ്യം ചെയ്യലിനുശേഷം വിട്ടയച്ചതെന്നും എറണാകുളം സൗത്ത് റെയില്‍വേ പോലീസ് അറിയിച്ചു. പോലീസ് സ്‌റ്റേഷനില്‍നിന്ന് അഡ്വ. ബി.എ. ആളൂരിന്റെ ഓഫീസിലേക്കാണു ബണ്ടി ചോര്‍ പോയത്. ഞായറാഴ്‌ച രാത്രി കസ്‌റ്റഡിയിലെടുത്ത ബണ്ടി ചോറിനെ ഇന്നലെ വൈകിട്ടോടെയാണു വിട്ടയച്ചത്. കേസുമായി ബന്ധപ്പെട്ട് അഭിഭാഷകന്‍ ആളൂരിനെ കാണാനാണു കൊച്ചിയില്‍ എത്തിയതെന്നാണു ബണ്ടി ചോര്‍ പോലീസിനോടു പറഞ്ഞത്. ആളൂര്‍ മരിച്ച വിവരം എറണാകുളത്ത് എത്തിയതിനു ശേഷമാണ് അറിഞ്ഞത്. Read More…
Tag: Crime Kerala
മോഷ്ടാവിന് 17കാരിയോട് പ്രണയം, വീട്ടിൽ കയറി പലവട്ടം ലൈംഗിക പീഡനം, ശേഷം മുങ്ങി; അവസാനം അറസ്റ്റില്‍
പത്തനംതിട്ടയില്‍ പതിനേഴുകാരിയെ വീട്ടില്‍ കയറി ലൈംഗികമായി പീഡനത്തിനിരയാക്കിയ മോഷ്ടാവ് പിടിയില്‍. ഇയാള്‍ സ്ഥിരം മോഷണക്കേസുകളിലെ പ്രതിയാണ്. പത്തനംതിട്ട മല്ലപ്പള്ളി മടുക്കോലി സ്വദേശി കെഎം മനുവാണ് (28) അറസ്റ്റിലായത്. പ്രണയം അഭിനയിച്ചെത്തിയ മനു പെണ്‍കുട്ടിയെ വലയിലാക്കുകയായിരുന്നു. ഇയാള്‍ സ്ഥിരം മോഷ്ടാവാണെന്ന് പെണ്‍കുട്ടിക്ക് അറിയില്ലായിരുന്നു. വീട്ടിൽ മുതിര്‍ന്ന ആരും ഇല്ലാതിരുന്ന സമയത്ത് കുട്ടിയുടെ വീട്ടിലെത്തിയ മനു ഒന്നിലധികം തവണ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. മോഷണക്കേസുകളുൾപ്പടെ നിരവധി കേസിൽ പ്രതിയായ മനു, പീഡനത്തിന് ശേഷം പൊലീസ് തിരയുന്നുണ്ടെന്ന് കണ്ടതോടെ ഒളിവിൽപ്പോയിരുന്നു. പെരുമ്പെട്ടി പൊലീസ് Read More…
50 ലക്ഷം പിൻവലിക്കാൻ ബാങ്കിലെത്തിയത് രണ്ടുതവണ, മാനേജർക്ക് സംശയം; വൃദ്ധദമ്പതികള്‍ സൈബർ തട്ടിപ്പിൽ നിന്നു രക്ഷപ്പെട്ടു
ചങ്ങനാശേരി: ബാങ്ക് ജീവനക്കാരുടെ അവസരോചിതമായ ഇടപെടലിലൂടെ വെര്‍ച്ച്വല്‍ അറസ്‌റ്റിലൂടെ പെരുന്ന സ്വദേശികളായ വയോധിക ദമ്പതികളുടെ 50 ലക്ഷം രൂപ തട്ടിയെടുക്കാനുള്ള സൈബര്‍ തട്ടിപ്പുകാരുടെ ശ്രമം പോലീസ് തടഞ്ഞു . കോട്ടയം സൈബര്‍ പോലീസിന്റെയും ചങ്ങനാശേരി എസ്.ഐയുടെയും സമയോചിതമായ ഇടപെടീലിലുടെയാണു കബളിപ്പിക്കല്‍ തടഞ്ഞത്. ദമ്പതികളുടെ അക്കൗണ്ട് മുഖേന പരിധിയില്‍ കവിഞ്ഞുള്ള സാമ്പത്തിക ഇടപാടുകള്‍ നടത്തിയിട്ടുണ്ടെന്നും ഇതു രാജ്യവിരുദ്ധ ഇടപാടുകള്‍ക്കായി ഉപയോഗിക്കുന്നുണ്ടെന്നു കണ്ടത്തിയെന്നും പറഞ്ഞായിരുന്നു തട്ടിപ്പിനു തുടക്കം. വെര്‍ച്ച്വല്‍ അറസ്‌റ്റിലാണെന്നും പോലീസ് ഓഫീസറുടെ വേഷത്തില്‍ വാട്‌സ് ആപ്പ് വഴി വീഡിയോ Read More…
അധ്യാപികയെ രാസലഹരി നല്‍കി ബോധരഹിതയാക്കി മാനഭംഗം; യുവാക്കള്‍ അറസ്‌റ്റില്‍
കളമശേരി: രാസലഹരി നല്‍കി ബോധരഹിതയാക്കി കൂട്ടമാനഭംഗത്തിന് ഇരയാക്കിയെന്ന അധ്യാപികയായ യുവതിയുടെ പരാതിയില്‍ യുവാക്കള്‍ അറസ്‌റ്റില്‍. കോട്ടയം പുത്തന്‍പറമ്പില്‍ വീട്ടില്‍ മാര്‍ട്ടിന്‍ ആന്റണി (27), മലപ്പുറം വടക്കേപ്പുറത്ത് വീട്ടില്‍ ഫിറോസ് (28) എന്നിവരാണ് കളമശേരി പോലീസിന്റെ പിടിയിലായത്. മലപ്പുറം സ്വദേശിനിയാണ് കഴിഞ്ഞ 13നു രാത്രി കളമശേരി പോലീസില്‍ പരാതി നല്‍കിയത്. നെടുമ്പാശേരിയിലെയും കളമശേരിയിലെയും ഫ്‌ളാറ്റുകളില്‍ കൊണ്ടുപോയി നിര്‍ബന്ധിച്ച് എം.ഡി.എം.എയും കഞ്ചാവും നല്‍കി ബോധരഹിതയാക്കി പീഡിപ്പിച്ചെന്നു പരാതിയില്‍ പറയുന്നു. കോളജ് അധ്യാപികയായിരുന്ന യുവതിയും പ്രതികളും ഒരു ആഘോഷച്ചടങ്ങിലാണു പരിചയപ്പെട്ടത്. പ്രതികള്‍ Read More…
പ്ലസ്‌വൺ കാലത്തെ പരിചയം പ്രണയമായി; വീട്ടുകാരെ അവഗണിച്ച് ജെസി സാമിനെ വിവാഹം കഴിച്ചു, ഒടുവിൽ ദാരുണാന്ത്യം
കോട്ടയം: ഭാര്യ ജെസിയെ ശ്വാസംമുട്ടിച്ചു കൊന്ന് കൊക്കയില്‍ തള്ളിയ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊല്ലപ്പെട്ട ജെസിയുടേയും ഭർത്താവ് സാമിന്റേതും പ്രണയ വിവാഹമായിരുന്നു. പര സ്ത്രീകളുമായുള്ള ബന്ധത്തെ എതിർത്തതോടെയാണ് ജെസിയെ സാം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി കൊക്കയിൽ തള്ളിയത്. പ്ലസ്‌വണ്ണിനു പഠിക്കുന്ന കാലത്താണ് ജെസിയും സാമും ആദ്യമായി കണ്ടുമുട്ടുന്നത്. സാമിന്റെ പ്രണയാഭ്യർഥനയോടെ ബന്ധം ശക്തമായി. ജെസിയുടെ വീട്ടുകാർക്ക് ഈ ബന്ധത്തോട് എതിർപ്പായിരുന്നു. 1994-ൽ ബെംഗളൂരുവിലെ വിവേക് നഗറിൽവച്ചായിരുന്നു ഇരുവരും മാത്രമുണ്ടായിരുന്ന വിവാഹച്ചടങ്ങ്. താലി കെട്ടിയതല്ലാതെ വിവാഹം റജിസ്റ്റർ Read More…





