കൊല്ലം: “അച്ഛാ… എനിക്ക് അച്ഛനെ പേടിയാണ്, എന്നെ തല്ലല്ലേ…” – ചടയമംഗലം നിലമേൽ കുരിയോടുള്ള 13 വയസ്സുകാരന്റെ വേദനിപ്പിക്കുന്ന കരച്ചിൽ ഇതുവരെ വീടിന്റെ ചുമരുകൾക്കുള്ളിൽ ഒതുങ്ങിപ്പോയിരുന്നു. ഇന്നലെ രാത്രിയും മദ്യപിച്ചെത്തിയ രണ്ടാനച്ഛൻ വാതിൽ ശക്തിയായി ഇടിച്ചുതുറന്ന് കുട്ടിയെ വസ്ത്രത്തിൽ പിടിച്ചുതൂക്കി ഹാളിലേക്ക് വലിച്ചിഴച്ചു. തുടർന്ന് വസ്ത്രങ്ങൾ അഴിച്ചുമാറ്റി വിറകുകഷണം കൊണ്ട് ക്രൂരമായി തല്ലിച്ചതച്ചു. വേദന താങ്ങാനാവാതെ കുട്ടി ഉറക്കെ നിലവിളിച്ചു. മർദനത്തിൽ കുട്ടിയുടെ ശരീരമാസകലം പരിക്കേറ്റിട്ടുണ്ട്. മകനെ രണ്ടാം ഭർത്താവ് അതിക്രൂരമായി തല്ലുന്നതും അസഭ്യം പറയുന്നതും കേട്ടുകൊണ്ട് Read More…

