Oddly News

ദാരുണ സംഭവം; രണ്ട് വിക്കറ്റുകൾ വീഴ്ത്തി തൊട്ടുപിന്നാലെ താരം കുഴഞ്ഞുവീണു മരിച്ചു, വിഡിയോ വൈറൽ

ജമ്മു കാശ്മീരിൽ നടന്ന ഒരു പ്രാദേശിക ക്രിക്കറ്റ് മത്സരം കളിക്കാരന്റെ മരണത്തെ തുടർന്ന് ദുരന്തത്തിൽ കലാശിച്ചു. ഭലേസ ചെനാബ് പ്രീമിയർ ലീഗ് (ബി.സി.പി.എൽ) മത്സരത്തിനിടെ മൈതാനത്ത് കുഴഞ്ഞുവീണ കളിക്കാരനാണ് പിന്നീട് മരണപ്പെട്ടത്. വൈ.സി.സി ജിംഖാന കിഷ്ത്വാറിനെതിരെ മത്സരിച്ച ബാദ്ഷാ 11 ഭലേസ ടീമിലെ കളിക്കാരനായ സുഹൈൽ ആണ് മരിച്ചത്. ഇന്നിംഗ്സിലെ തന്റെ രണ്ടാമത്തെ ഓവർ പൂർത്തിയാക്കിയതിന് തൊട്ടുപിന്നാലെയാണ് ഈ ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. ഓവർ പൂർത്തിയാക്കി ഫീൽഡിംഗ് പൊസിഷനിലേക്ക് മടങ്ങുന്നതിനിടെ ചെരുപ്പിന്റെ വള്ളി കെട്ടാനായി സുഹൈൽ നിന്നിരുന്നു. Read More…