Celebrity Sports

ഓസ്‌ട്രേലിയൻ ക്രിക്കറ്റിനെ പിടിച്ചുലച്ച് ചതിയുടെ കഥ; ആഷ്‌ലീ ഗാർഡ്‌നർ ജോർജിയ വോളുമായി പ്രണയത്തില്‍, വൻ വിവാദം

ട്വന്റി-20 ലോകകപ്പ് കിരീടനേട്ടത്തിന്റെ ആഹ്ലാദത്തിനിടയിൽ ഓസ്‌ട്രേലിയൻ വനിതാ ക്രിക്കറ്റ് ടീമിനെ പിടിച്ചുലച്ച് വിവാദം . ഓസ്‌ട്രേലിയൻ താരം ആഷ്‌ലീ ഗാർഡ്‌നർ സഹതാരം ജോർജിയ വോളുമായി പ്രണയത്തിലാണെന്ന് ഗാർഡ്‌നറുമായി പിരിഞ്ഞു കഴിയുന്ന പങ്കാളി മോണിക്ക റൈറ്റ് പരസ്യമായി ആരോപിച്ചതാണ് വിവാദത്തിന് കാരണമായത്. ഗാർഡ്‌നറുടെ വിവാഹജീവിതം തകരാൻ കാരണം സഹപ്രവർത്തകയുമായുള്ള ബന്ധമാണെന്ന് ഡെയ്‌ലി മെയിൽ പത്രം റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് ഈ വിവരങ്ങൾ പുറത്തുവന്നത്. പത്രറിപ്പോർട്ടിൽ ആരുടെയും പേര് എടുത്തുപറഞ്ഞിരുന്നില്ലെങ്കിലും, മോണിക്ക റൈറ്റ് സോഷ്യൽ മീഡിയയിലൂടെ നേരിട്ട് ആരോപണവുമായി രംഗത്തെത്തുകയായിരുന്നു. Read More…