Sports

2028 ഒളിമ്പിക്‌സില്‍ ക്രിക്കറ്റ് ഉള്‍പ്പെടുത്തിയേക്കും ; ആറു ടീമുകള്‍ക്ക് കളിക്കാനാകും ; ഏറ്റവും പണി വെസ്റ്റിന്‍ഡീസിന്

അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി ക്രിക്കറ്റിനെ ഗെയിം ഇനത്തില്‍ ഉള്‍പ്പെടുത്തിയെങ്കിലും ക്രിക്കറ്റ് കളിക്കുന്ന ലോകരാജ്യങ്ങള്‍ക്ക് കിട്ടിയത് എട്ടിന്റെ പണി. ട്വന്റി20 ക്രിക്കറ്റിനെ ഉള്‍പ്പെടുത്തിയ ഒളിമ്പിക്‌സില്‍ പങ്കെടുക്കാനാകുക ആറു ടീമുകള്‍ക്കായിരിക്കും. വെള്ളിയാഴ്ച ചേര്‍ന്ന ഐഒസി യോഗത്തിലാണ് തീരുമാനം. 2028 ലെ ലോസ് ഏഞ്ചല്‍സ് ഗെയിംസില്‍ കായികരംഗം ഉള്‍പ്പെടുത്തും. ഐഒസി സെഷന്‍ തിങ്കളാഴ്ച ഫൈനലൈസ് ചെയ്‌തേക്കുമെന്നാണ് വിവരം. ആറ് ടീമുകള്‍ പങ്കെടുക്കുന്ന ടി20 ഇനമായാണ് ഈ സ്പോര്‍ട് സജ്ജീകരിച്ചിരിക്കുന്നത്, ആതിഥേയരായതിനാല്‍ യുഎസ്എയ്ക്ക് നേരിട്ട് ബെര്‍ത്ത് ലഭിക്കാന്‍ സാധ്യതയുണ്ട്. ലോകമെമ്പാടുമുള്ള മറ്റ് ടീമുകള്‍ക്ക് Read More…

Sports

രണ്ടു ലോകകപ്പുകള്‍ കൈകളില്‍ വാങ്ങാന്‍ ധോണി കാട്ടിയ മാജിക് എന്തായിരുന്നു? ശ്രീശാന്ത് പറയുന്നു

ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനെന്ന നിലയില്‍ മഹേന്ദ്രസിംഗ് ധോണിയുടെ സ്ഥാനം മറ്റുള്ളവരെ അപേക്ഷിച്ച് ഏറെ മുകളിലാണ്. മറ്റൊരു ക്രിക്കറ്റ് ലോകകപ്പ് അടുത്തിരിക്കെ, രോഹിത് ശര്‍മ്മയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിന്നും ആരാധകര്‍ മറ്റൊരു ലോകകപ്പിന് വേണ്ടി കാത്തിരിക്കുകയാണ്. എന്നാല്‍ രണ്ടു ലോകകപ്പുകള്‍ ഇന്ത്യന്‍ ഷോക്കേസില്‍ എത്തിച്ച ധോണി മഹാനായ ക്യാപ്റ്റനാണ്.2007 ലും 2011 ലുമായി രണ്ടു ലോകകപ്പുകളാണ് ധോണി ഉയര്‍ത്തിയത്. രണ്ടു തവണയും ധോണിക്കൊപ്പം നേട്ടത്തില്‍ പങ്കാളിയായി മാറിയ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഫാസ്റ്റ് Read More…

Sports

10 ഓവറില്‍ വഴങ്ങിയത് 113 റണ്‍സ്! 9സിക്‌സറും 8 ബൗണ്ടറിയും; ആദം സാംപ ഏകദിനത്തിലെ ഏറ്റവും ധാരാളിയായ ബൗളര്‍

സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ നടക്കുന്ന ഏകദിന പരമ്പരയിലെ നാലാമത്തെ മത്സരം ഓസ്‌ട്രേലിയന്‍ ബൗളര്‍ ആദം സാംപ ജീവിതത്തില്‍ ഒരിക്കലും ഓര്‍ക്കാന്‍ ആഗ്രഹിക്കില്ല. ഡൂ ഓര്‍ ഡൈ സിറ്റുവേഷനില്‍ കളിക്കാന്‍ ഇറങ്ങിയ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍മാര്‍ അടിച്ചു തകര്‍ത്തപ്പോള്‍ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍ വഴങ്ങുന്ന ബൗളര്‍ എന്ന പദവിയാണ് സാംപയെ തേടി വന്നത്. അഞ്ചാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന് തകര്‍പ്പന്‍ ബാറ്റിംഗ് കെട്ടഴിച്ച ക്ലാസനും മില്ലറും കൂടി ഓസ്‌ട്രേലിയന്‍ ബൗളര്‍മാരെ അടിച്ചു തകര്‍ത്തപ്പോള്‍ ഏറ്റവും പരിക്കേറ്റത് സാംപയ്ക്കായിരുന്നു. പന്തെറിഞ്ഞ 10 Read More…

Sports

മിന്നല്‍ സിക്‌സര്‍, നായകന്‍ വിരാട്‌കോഹ്ലിയ്ക്ക് പിന്നാലെ രോഹിത് ശര്‍മ്മയ്ക്കും റെക്കോഡ്- വിഡിയോ

അടുത്തമാസം ലോകകപ്പിന് ആതിഥേയത്വം വഹിക്കാനിരിക്കെ ശ്രീലങ്കയില്‍ നടക്കുന്ന ഏഷ്യാക്കപ്പിലെ ഇന്ത്യന്‍ താരങ്ങളുടെ പ്രകടനം മെന്‍ ഇന്‍ ബ്‌ളൂ ആരാധകരുടെ മനസ്സില്‍ ലഡ്ഡു പൊട്ടിക്കുകയാണ്. കഴിഞ്ഞ ദിവസം പാകിസ്താനെതിരേ മുന്‍ നായകന്‍ വിരാട് കോഹ്ലി (Virat Kohli) റെക്കോഡ് ബാറ്റിംഗ് നടത്തിയതിന് പിന്നാലെ ഇന്ന് ആതിഥേയരായ ശ്രീലങ്കയ്ക്ക് എതിരേ നായകന്‍ രോഹിത് ശര്‍മ്മയും (Rohit Sharma) മിന്നിക്കുകയാണ്. ഏകദിനത്തില്‍ അതിവേഗം 10,000 റണ്‍സ് തികയ്ക്കുന്ന രണ്ടാമത്തെ താരവും ഏഷ്യാ കപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടിയ താരമെന്നതുമായ Read More…

Sports

ചിലര്‍ വരുമ്പോള്‍ ചരിത്രം വഴിമാറും…, ക്രിക്കറ്റ് ഇതിഹാസം സച്ചിന്റെ ഈ റെക്കോഡും തകര്‍ത്തു…!

കൊളംബോ: ചിലര്‍ വരുമ്പോള്‍ ചരിത്രം വഴിമാറുമെന്നാണ്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്റെ റെക്കോഡുകളെല്ലാം ഈ ഇന്ത്യന്‍ താരം തകര്‍ത്തുവാരുമെന്ന് ആദ്യം മുതലേ കേള്‍ക്കുന്നതാണ്. ഇന്ത്യയും പാകിസ്താനും തമ്മില്‍ കൊളംബോയില്‍ നടന്ന മത്സരത്തില്‍ സംഭവിച്ചതും മറ്റൊന്നല്ല. ലോകം കാത്തിരുന്ന ഏഷ്യാക്കപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടത്തിന്റെ റിസര്‍വ് ദിനത്തില്‍ മഴയ്‌ക്കൊപ്പം പെയ്യുന്നത് റെക്കോഡുകളുടെ പെരുമഴയും. ഏറ്റവും വേഗത്തില്‍ 13,000 റണ്‍സ് തികയ്ക്കുന്ന ബാറ്റ്‌സ്മാന്‍ കൊളംബോ പ്രേമദാസ സ്‌റ്റേഡിയത്തില്‍ തുടര്‍ച്ചയായി നാലാം സെഞ്ച്വറി നേടുന്നയാള്‍. തുടങ്ങിയ നേട്ടങ്ങള്‍ ഇന്ത്യയുടെ മുന്‍ നായകന്‍ വിരാട്‌കോഹ്ലി Read More…

Sports

ലോകകപ്പ് ടീമിലില്ല, ആരാധകര്‍ക്ക് നിരാശ; സഞ്ജു സാംസണ്‍ സ്വന്തം കുഴി തോണ്ടിയത് ഇങ്ങനെ

ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ മലയാളി ആരാധകരും രാജസ്ഥാന്‍ റോയല്‍സ് ആരാധകരും ഭയന്നത് പോലെ തന്നെ സംഭവിച്ചു. സഞ്ജു സാംസണ് ഇന്ത്യന്‍ ടീമില്‍ ഇടം കിട്ടിയില്ല. ലോകകപ്പ് ടീമിനെ പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ ഇക്കാര്യത്തില്‍ മുന്‍വിധിയെടുത്ത് അനേകം അനേകരാണ് മലയാളി താരത്തിന് വേണ്ടി സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഒച്ച വെച്ചത്. ടീം സെലക്ഷന്‍ പക്ഷപാതപരവും സ്വജനപക്ഷപാതവുമെല്ലാം ആരോപിക്കപ്പെട്ടു. ആരാധകരോട് അടങ്ങാന്‍ സഞ്ജു തന്നെ ഇറങ്ങി പറഞ്ഞിട്ടും ആരും കേട്ടില്ല. എന്നാല്‍ ലോകകപ്പ് ടീമിലേക്കുള്ള തന്റെ സ്ഥാനം നഷ്ടമാക്കിയത് സഞ്ജു Read More…