അണ്ടര്‍ 19 കുച്ച് ബെഹാര്‍ ട്രോഫിയില്‍ ഇന്ത്യന്‍ മുന്‍ സൂപ്പര്‍താരം യുവ്‌രാജ്‌സിംഗ് തീര്‍ത്ത റെക്കോഡ് തകര്‍ത്ത് കൗമാരതാരം പ്രഖാര്‍ ചതുര്‍വേദി. ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ നേടിയ അദ്ദേഹം ഞായറാഴ്ച ഷിമോഗയില്‍ മുംബൈയ്ക്കെതിരെ പുറത്താകാതെ 404 റണ്‍സ് നേടി. പ്രഖാര്‍ 24 വര്‍ഷം മുമ്പ് മുന്‍ ഇന്ത്യന്‍ ഇതിഹാസം യുവരാജ് സിംഗ് നേടിയ 358 റണ്‍സ് എന്ന സ്‌കോറിന്റെ റെക്കോഡാണ് തകര്‍ത്തത്. കുച്ച് ബെഹാര്‍ ട്രോഫിയിലെ രണ്ടാമത്തെ വലിയ വ്യക്തിഗത സ്‌കോറാണ് ഇത്. 2011/12 സീസണില്‍ അസമിനെതിരെ Read More…
Tag: cricket
വിരാട് കോഹ്ലി സച്ചിന്റെ റെക്കോഡ് മറികടക്കും ; 100 സെഞ്ച്വറികള്‍ അനായാസം ; വെസ്റ്റിന്‍ഡീസ് ഇതിഹാസത്തിന്റെ ഉറപ്പ്
ക്രിക്കറ്റിലെ ഇതിഹാസതാരമായ സച്ചിന്‍തെന്‍ഡുല്‍ക്കറുടെ 100 സെഞ്ച്വറികളുടെ റെക്കോഡ് വിരാട് കോഹ്ലി തകര്‍ക്കുമെന്ന് വെസ്റ്റിന്‍ഡീസിന്റെ ഇതിഹാസതാരം ക്‌ളൈവ് ലോയ്ഡ്. 50 ഏകദിന സെഞ്ചുറികള്‍ എന്ന സച്ചിന്റെ നേട്ടത്തിനൊപ്പമെത്തിയ കോഹ്ലിയ്ക്ക് ഇനി മുന്നിലുള്ളത 50 ടെസ്റ്റ് സെഞ്ച്വറികളാണ്. നിലവില്‍ 80 സെഞ്ചുറികളുള്ള കോഹ്ലിക്ക് 35 വയസ്സുണ്ട്, ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായ കോഹ്ലിക്ക് കുറഞ്ഞത് മൂന്ന് വര്‍ഷമെങ്കിലും ഇനിയും കളത്തിലുണ്ട്. ഇംഗ്ലണ്ടിനും ഓസ്ട്രേലിയയ്ക്കുമെതിരായ ടെസ്റ്റ് പരമ്പരകളും 2025 ലെ ടി20 ലോകകപ്പും ചാമ്പ്യന്‍സ് ട്രോഫിയും പോലുള്ള ഐസിസി ടൂര്‍ണമെന്റുകളും Read More…
ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട നേപ്പാള്‍ താരത്തിന് എട്ടുവര്‍ഷം തടവുശിക്ഷ
ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട നേപ്പാള്‍ ക്രിക്കറ്റ്താരത്തിന് എട്ടുവര്‍ഷം തടവുശിക്ഷ. ബലാത്സംഗക്കേസില്‍ 2023 ഡിസംബറില്‍ ശിക്ഷിക്കപ്പെട്ട ക്രിക്കറ്റ് താരം സന്ദീപ് ലാമിച്ചനെ എട്ട് വര്‍ഷം തടവിന് അനെപാല്‍ കോടതി ശിക്ഷിച്ചു. 2022 ഓഗസ്റ്റില്‍ കാഠ്മണ്ഡുവിലെ ഒരു ഹോട്ടലില്‍ വച്ച് 17 വയസ്സുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു എന്ന കേസിലാണ് കാഠ്മണ്ഡു ജില്ലാ കോടതി ലാമിച്ചനെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ആരോപണങ്ങള്‍ക്കിടയിലും, ലാമിച്ചന്‍ ക്രിക്കറ്റ് കളിക്കുന്നത് തുടര്‍ന്നു, ജാമ്യത്തിലായിരിക്കുമ്പോള്‍ തന്റെ രാജ്യത്തിന് വേണ്ടി ടൂര്‍ണമെന്റുകളില്‍ പങ്കെടുത്തു. നവംബറില്‍ നടന്ന ടി20 ഏഷ്യന്‍ ഫൈനലില്‍ Read More…
അഫ്ഗാനിസ്ഥാനെതിരേ ഇന്ത്യന്‍ ടീമിലേക്ക് മടക്കം ; മൂന്ന് പ്രതിഭകളില്‍ ഏവരുടേയും കണ്ണ് സഞ്ജുവിന് മേല്‍
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് മൂന്ന് പ്രതിഭകള്‍ തിരിച്ചുവരുമ്പോള്‍ എല്ലാവരുടേയും കണ്ണ് ഇന്ത്യന്‍ വിക്കറ്റ്കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണിലാണ്. അഫ്ഗാനിസ്ഥാെനതിരേയുള്ള ടി 20 പരമ്പരയില്‍ സഞ്ജുസാംസണും രോഹിത്ശര്‍മ്മയും വിരാട്‌കോഹ്ലിയും തിരിച്ചുവരുമ്പോള്‍ സഞ്ജുവിന്റെ ആരാധകര്‍ ആവേശത്തിലാണ്. ട്രിപ്പിള്‍ ട്രീറ്റ് ക്രിക്കറ്റ് പ്രേമികളില്‍ സന്തോഷത്തിന്റെ തിരമാലകള്‍ അയച്ചു. ജനുവരി 11-ന് ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളുള്ള ടി20 ഐ പരമ്പരയ്ക്കുള്ള 16 അംഗ ടീമിനെ ബിസിസിഐ അനാവരണം ചെയ്തതോടെ ശ്രദ്ധാകേന്ദ്രം കുട്ടിക്രിക്കറ്റിലേക്ക് മടങ്ങി വന്നിരിക്കുന്ന നായകന്‍ രോഹിത് ശര്‍മ്മയിലും മുന്‍ നായകന്‍ വിരാട് Read More…
ആറു പേര്‍ പൂജ്യത്തിന് മടങ്ങി; സ്‌കോര്‍ബോര്‍ഡില്‍ അക്കമില്ലാതെ ഒമ്പത് പേര്‍, ഒരു ദിവസം വീണത് 22 വിക്കറ്റുകള്‍
ഇന്ത്യാ – ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പര ആര്‍ക്കെന്ന് നിര്‍ണ്ണയിക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ആദ്യ ദിനം കണ്ടത് വിക്കറ്റ് മഴ. കളിയില്‍ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ 55 റണ്‍സിന് ഇന്ത്യ എറിഞ്ഞിട്ടപ്പോള്‍ രണ്ടാമത് ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യയുടെ അവസാന ആറു വിക്കറ്റുകള്‍ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ എറിഞ്ഞിട്ടത് ഒറ്റ റണ്‍സ് പോലും അനുവദിക്കാതെ. 153 റണ്‍സിന് പുറത്തായ ഇന്ത്യന്‍ ഇന്നിംഗ്‌സില്‍ പൂജ്യത്തിന് പുറത്തായത് ആറു പേരായിരുന്നു. ദക്ഷിണാഫ്രിക്കയുടെ ഒരാളും ഉള്‍പ്പെടെ കളിയില്‍ ഡക്കായത് എഴുപേരായിരുന്നു. രണ്ടു ടീമിനും Read More…
സഞ്ജുസാംസണ് ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിവരാന്‍ അവസരം; അഫ്ഗാനിസ്ഥാന്‍ പരമ്പരയില്‍ പരിഗണിച്ചേക്കും
അയര്‍ലന്‍ഡ് പരമ്പരയ്ക്ക് ശേഷം ടി20 ടീമില്‍ ഇടംനേടിയിട്ടില്ലാത്ത സഞ്ജു സാംസണ് ഇന്ത്യന്‍ ടീമിലേക്ക് മികച്ച തിരിച്ചുവരവിന് അവസരം. നടക്കാനിരിക്കുന്ന ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ ടി20 പരമ്പരയ്ക്കുള്ള ടീമിലേക്ക് സഞ്ജുവിനെ പരിഗണിച്ചേക്കും. കേരളത്തിന്റെ ആദ്യ രണ്ട് രഞ്ജി ട്രോഫി മത്സരങ്ങളില്‍ ക്യാപ്റ്റനാകേണ്ട സഞ്ജു സാംസണ്‍, വൈറ്റ് ബോള്‍ ഫോര്‍മാറ്റിലേക്കുള്ള തിരിച്ചുവരവിന്റെ സാധ്യതയെക്കുറിച്ച് സൂചന നല്‍കി രാജസ്ഥാന്‍ റോയല്‍സ് എക്സില്‍ (മുമ്പ് ട്വിറ്റര്‍) വീഡിയോ പങ്കിട്ടിട്ടുണ്ട്. സഞ്ജു സാംസണ്‍ ഇന്ത്യയുടെ പരിശീലന ജേഴ്സി ധരിച്ച് വൈറ്റ് ബോള്‍ ഉപയോഗിച്ച് പരിശീലിക്കുന്നതാണ് വീഡിയോയിലുള്ളത്. പരിക്കേറ്റ Read More…
വിരാട്‌കോഹ്ലിയെ 2024 ല്‍ കാത്തിരിക്കുന്നത് വമ്പന്‍ റെക്കോഡുകള്‍ ; ലോകകപ്പിലെ നിരാശ കഴുകിക്കളയാന്‍ അവസരം
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെയും 50 ഓവര്‍ ലോകകപ്പിലെയും അവസാന കടമ്പയില്‍ ഇന്ത്യ തട്ടിവീണത് ക്രിക്കറ്റ് ആരാധകര്‍ക്ക് നല്‍കിയ നിരാശ ചെറുതല്ല. പക്ഷേ ഇന്ത്യന്‍ ബാറ്റര്‍ വിരാട് കോഹ്ലിയുടെ ആരാധകര്‍ക്ക് 2023 നല്‍കിയത് ആവേശത്തിന്റെ പൂരങ്ങളായിരുന്നു. വിരാട് കോഹ്ലിക്ക് 2023-ല്‍ ഒരു സ്വപ്ന വര്‍ഷം തന്നെയായിരുന്നു. മെഗാ ഇവന്റിന്റെ ഒരു പതിപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡ് തകര്‍ത്താണ് കോഹ്ലി ലോകകപ്പിലെ ടൂര്‍ണമെന്റിലെ കളിക്കാരനായത്. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ ന്യൂസിലന്‍ഡിനെതിരായ സെമിയില്‍ സച്ചിനെ മറികടന്ന് Read More…
സ്പിന്നര്‍ ലാമിച്ചനെ സൂപ്പര്‍താരത്തില്‍ നിന്നും സൂപ്പര്‍ വില്ലനിലേക്ക് ; കാത്തിരിക്കുന്നത് 10 വര്‍ഷം തടവുശിക്ഷ വരെ
കൗമാരക്കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ നേപ്പാള്‍ സ്പിന്നര്‍ സന്ദീപ് ലാമിച്ചനെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെ താരത്തെ കാത്തിരിക്കുന്നത് പത്തു വര്‍ഷം വരെ കിട്ടാവുന്ന തടവുശിക്ഷ. 2024 ജനുവരി 10 ന് കേസില്‍ കാഠ്മണ്ഡുവിലെ കോടതി ശിക്ഷ വിധിക്കും. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ വരെ ഉള്‍പ്പെട്ടിട്ടുള്ള സന്ദീപ് ലാമിച്ചനെ നേപ്പാളിന്റെ ക്രിക്കറ്റ്മുഖമായിരുന്നു. നേപ്പാള്‍ ക്രിക്കറ്റിലെ സൂപ്പര്‍താരത്തില്‍ നിന്നുമാണ് ലാമിച്ചനെ സൂപ്പര്‍ വില്ലനിലേക്ക് വീണിരിക്കുന്നത്. പ്രമുഖ ട്വന്റി 20 ലീഗുകളില്‍ പങ്കെടുക്കുന്ന തന്റെ രാജ്യത്ത് നിന്നുള്ള ഏക കളിക്കാരനെന്ന നിലയില്‍ പ്രാധാന്യം Read More…
ഏഴ് ഇന്നിംഗ്‌സുകളില്‍ ടോപ് സ്‌കോര്‍ 29 റണ്‍സ് ; സെഞ്ചുറിയനിലെ പരാജയം വന്‍ തിരിച്ചടിയാകുന്നത് ഗില്ലിന്
ദക്ഷിണാഫ്രിക്കയില്‍ സെഞ്ചുറിയനില്‍ നടന്ന ടെസ്റ്റിലെ പരാജയം ഇന്ത്യയുടെ യുവ ബാറ്റ്‌സ്മാന്‍ ഗില്ലിന് സൃഷ്ടിക്കുന്നത് വന്‍ പ്രതിസന്ധി. പരമ്പരയിലെ അടുത്ത മത്സരത്തില്‍ കൂടി പരാജയപ്പെട്ടാല്‍ ഗില്ലിന് അത് പുറത്തേക്കുള്ള വാതില്‍ തുറന്നുകൊടുക്കുമെന്ന് വിശ്വസിക്കുന്നവര്‍ ഏറെയാണ്. സെഞ്ചൂറിയനില്‍ ആവേശകരമല്ലാത്ത പ്രകടനമാണ് ഇന്ത്യന്‍ ടീം പുറത്തെടുത്തത്. വ്യാഴാഴ്ച നടന്ന ആദ്യ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്നിംഗ്സിനും 32 റണ്‍സിനും കനത്ത തോല്‍വിയാണ് ഏറ്റുവാങ്ങിയത്. വേഗവും ബൗണ്‍സും കൂടിയ ദക്ഷിണാഫ്രിക്കന്‍ പിച്ചില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ റണ്‍സ് കണ്ടെത്താനും വിക്കറ്റ് കാത്തുസൂക്ഷിക്കാനും പാടുപെടുകയായിരുന്നു. ബാറ്റര്‍മാര്‍ കൂട്ടായ Read More…









